ലോക ചാമ്പ്യനായ ദിബാലക്ക് സ്നേഹസമ്മാനവുമായി വിനീഷ്യസ് ജൂനിയർ!

എതിർ താരങ്ങളുമായി എപ്പോഴും സൗഹൃദ ബന്ധം പുലർത്തി പോരുന്ന സൂപ്പർ താരമാണ് വിനീഷ്യസ് ജൂനിയർ. ഫുട്ബോൾ ലോകത്തെ തന്റെ എതിരാളികളായ കിലിയൻ എംബപ്പേ,ഏർലിംഗ് ഹാലന്റ്,ജോവോ ഫെലിക്സ് എന്നിവരൊക്കെ വിനീഷ്യസിന്റെ അടുത്ത സുഹൃത്തുക്കളാണ്. സ്പാനിഷ് ലീഗിൽ കളിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവുമെങ്കിലും ലാലിഗക്ക് പുറത്തുള്ള താരങ്ങളുമായി എപ്പോഴും വളരെ അടുത്ത സൗഹൃദബന്ധം വിനീഷ്യസിനുണ്ട്.

അത്തരത്തിലുള്ള വിനീഷ്യസിന്റെ ഒരു സുഹൃത്താണ് അർജന്റൈൻ സൂപ്പർ താരമായ പൗലോ ദിബാല. ഇറ്റാലിയൻ ക്ലബ്ബായ AS റോമക്ക് വേണ്ടിയാണ് ഇപ്പോൾ ഡിബാല കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വിനീഷ്യസിൽ നിന്നും ദിബാലക്ക് ഒരു സ്നേഹ സമ്മാനം ലഭിച്ചിട്ടുണ്ട്. തന്റെ ഒരു റയൽ മാഡ്രിഡ് ജേഴ്സിയാണ് ഡിബാലക്ക് വിനീഷ്യസ് ജൂനിയർ സമ്മാനിച്ചിട്ടുള്ളത്.

അതിൽ ഒരു സന്ദേശവും ഡിബാലക്ക് വേണ്ടി ഈ ബ്രസീലിയൻ സൂപ്പർതാരം കുറിച്ചിട്ടുണ്ട്. ” ലോക ചാമ്പ്യനായ എന്റെ സഹോദരനായ ഡിബാലക്ക് വേണ്ടി ” എന്നായിരുന്നു വിനീഷ്യസ് അതിൽ എഴുതിയിരുന്നത്. തനിക്ക് ലഭിച്ച ജേഴ്സിയുടെ ചിത്രം ഡിബാല ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

തകർപ്പൻ ഫോമിലാണ് ഈ രണ്ട് താരങ്ങളും തങ്ങളുടെ ക്ലബ്ബുകൾക്ക് വേണ്ടി ഇപ്പോൾ പുറത്തെടുക്കുന്നത്.ഈ സീസണിൽ ആകെ 20 ഗോളുകളും 20 അസിസ്റ്റുകളും പൂർത്തിയാക്കിയിട്ടുള്ള അപൂർവ്വമായ താരങ്ങളിൽ ഒരാളാണ് വിനീഷ്യസ് ജൂനിയർ. ലാലിഗയിൽ മാത്രമായി പത്തു ഗോളുകളും 9 അസിസ്റ്റുകളും ആണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.ഡിബാലയുടെ കാര്യത്തിലേക്ക് വന്നാൽ ഇറ്റാലിയൻ ലീഗിൽ 11 ഗോളുകളും 6അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *