ബിയൽസ ഈസ് ബാക്ക്, അടുത്ത വേൾഡ് കപ്പിൽ ലാറ്റിനമേരിക്കൻ വമ്പന്മാർക്കൊപ്പം.
ഫുട്ബോൾ ലോകത്തെ പ്രശസ്ത പരിശീലകരിൽ ഒരാളായ മാഴ്സെലോ ബിയൽസ കഴിഞ്ഞ ഒരു വർഷത്തോളമായി ഫ്രീ ഏജന്റ് ആയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡിനെയായിരുന്നു അദ്ദേഹം അവസാനമായി പരിശീലിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞവർഷം ഫെബ്രുവരി മാസത്തിൽ അദ്ദേഹത്തെ ലീഡ്സ് പുറത്താക്കുകയായിരുന്നു.അതിനുശേഷം മറ്റൊരു ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് അദ്ദേഹം ഇതുവരെ എത്തിയിരുന്നില്ല.
എന്നാൽ ഇനിമുതൽ ബിയൽസ ലാറ്റിനമേരിക്കൻ വമ്പൻമാരായ ഉറുഗ്വയുടെ പരിശീലകനാണ്. ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ടീമിലെ എക്സിക്യൂട്ടീവ് മെമ്പർ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കേവലം ഒരു ഒപ്പിന്റെ താമസം മാത്രമാണ് ഇനി ഉള്ളത് എന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.2026 വേൾഡ് കപ്പ് അവസാനിക്കുന്നത് വരെയാണ് ബിയൽസക്ക് ഉറുഗ്വയുമായി കോൺട്രാക്ട് ഉള്ളത്.
🚨 Marcelo Bielsa will become the new head coach of Uruguay! Deal is done. 🇺🇾
— Transfer News Live (@DeadlineDayLive) May 12, 2023
(Source: @FabrizioRomano) pic.twitter.com/agUHjHo1AS
67 കാരനായ ബിയൽസ അധികം വൈകാതെ തന്നെ ഉറുഗ്വയുടെ തലസ്ഥാനത്ത് എത്തിക്കൊണ്ട് ഈ കോൺട്രാക്ടിൽ ഒപ്പുവെക്കും. വരുന്ന ജൂൺ മാസത്തിൽ രണ്ട് സൗഹൃദമത്സരങ്ങൾ ഉറുഗ്വ കളിക്കുന്നുണ്ട്. ആ മത്സരങ്ങളിൽ ഇദ്ദേഹം ആയിരിക്കും ടീമിനെ പരിശീലിപ്പിക്കുക.നിക്കരാഗ്വ,ക്യൂബ എന്നിവരാണ് ഈ സൗഹൃദ മത്സരങ്ങളിൽ ഉറുഗ്വയുടെ എതിരാളികൾ.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതാണ് ഉറുഗ്വയുടെ പരിശീലകന് തൽസ്ഥാനം നഷ്ടമാവാൻ കാരണമായത്.
1998 മുതൽ 2004 വരെ അർജന്റീന ദേശീയ ടീമിനെ പരിശീലിപ്പിച്ച വ്യക്തി കൂടിയാണ് ബിയൽസ. 2004ലെ ഒളിമ്പിക്സ് ഗോൾഡ് മുതൽ അർജന്റീനക്ക് നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ മറ്റൊരു ലാറ്റിനമേരിക്കൻ ടീമായ ചിലിയെയും ഈ അർജന്റീനക്കാരനായ പരിശീലകൻ പരിശീലിപ്പിച്ചിട്ടുണ്ട്