മെസ്സി കിതക്കുന്നു,ഹാലന്റ് കുതിക്കുന്നു,മെസ്സിക്ക് ബാലൺഡി’ഓർ നഷ്ടമാവുമോ?
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുത്തത്. വേൾഡ് കപ്പ് കിരീടത്തിന് പുറമേ ഗോൾഡൻ ബോൾ പുരസ്കാരം നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരം ലയണൽ മെസ്സിയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാര സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെട്ടിരുന്നത് ലയണൽ മെസ്സിക്കായിരുന്നു.
പക്ഷേ വേൾഡ് കപ്പിന് ശേഷം തന്റെ ക്ലബ്ബായ പിഎസ്ജിയിൽ ആ മികവ് ആവർത്തിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.പിഎസ്ജി മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഇതിനുപുറമേ സ്വന്തം ക്ലബ്ബിൽ നിന്നും മെസ്സിക്ക് വിലക്ക് നേരിടേണ്ടിവന്നു. ചുരുക്കത്തിൽ വേൾഡ് കപ്പിന് ശേഷം കിതക്കുന്ന മെസ്സിയെയാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. പക്ഷേ മറുഭാഗത്ത് ഹാലന്റിന്റെ കാര്യം അങ്ങനെയല്ല.
വേൾഡ് കപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി അത്യുജ്ജ്വല പ്രകടനമാണ് ഹാലന്റ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ആകെ 51 ഗോളുകൾ പൂർത്തിയാക്കാൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്.60 ഗോളുകൾ എന്ന നേട്ടത്തിലേക്ക് എത്താൻ താരത്തിന് ഈ സീസണിൽ കഴിഞ്ഞേക്കും. മാത്രമല്ല മൂന്ന് കിരീടങ്ങൾ നേടാനുള്ള അവസരം അദ്ദേഹത്തിന്റെ മുന്നിലുണ്ട്.ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്,FA കപ്പ് എന്നെ കിരീടങ്ങൾ നേടാനുള്ള അവസരമാണ് മാഞ്ചസ്റ്റർ സിറ്റിക്കുള്ളത്.
The Ballon d'Or battle is heating up ⚔️
— GOAL News (@GoalNews) May 7, 2023
ചുരുക്കത്തിൽ ബാലൺഡി’ഓർ പുരസ്കാര സാധ്യതകൾ മാറിമറിയുകയാണ്.ഹാലന്റും ലയണൽ മെസ്സിയും ഇപ്പോൾ കടുത്ത പോരാട്ടത്തിലാണ്. ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ലയണൽ മെസ്സിക്ക് നഷ്ടമാകുമോ എന്നത് ഫുട്ബോൾ ലോകത്തിന് അറിയേണ്ട കാര്യമാണ്.വേൾഡ് കപ്പിൽ കേവലം 7 മത്സരങ്ങൾ മാത്രമാണ് മെസ്സി കളിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വേൾഡ് കപ്പിന് മാത്രം അടിസ്ഥാനമാക്കി ബാലൺഡി’ഓർ പുരസ്കാരം നൽകപ്പെടില്ല. ചുരുക്കത്തിൽ ഇപ്പോൾ മെസ്സിക്കും ഹാലന്റിനും ഒരുപോലെയാണ് സാധ്യതകൾ അവശേഷിക്കുന്നത്.