നെയ്മറെ എങ്ങനെയെങ്കിലും പറഞ്ഞുവിടാൻ PSG, താരം ക്ലബ്ബ് വിട്ടേക്കും!

നെയ്മർ ജൂനിയർക്കെതിരെ ഇപ്പോൾ വലിയ പ്രതിഷേധമാണ് പിഎസ്ജി ആരാധകരിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്. നെയ്മറുടെ വീടിനു മുന്നിൽ ഒരു പ്രതിഷേധ ധർണ്ണ പിഎസ്ജി അൾട്രാസ്‌ സംഘടിപ്പിച്ചിരുന്നു.ക്ലബ്ബ് വിട്ട് പുറത്തുപോകൂ എന്നായിരുന്നു നെയ്മറോട് ഇവർ പരസ്യമായി ആവശ്യപ്പെട്ടിരുന്നത്.

നെയ്മർ ജൂനിയർക്ക് 2027 വരെയാണ് നിലവിൽ ക്ലബ്ബുമായി കരാർ ഉള്ളത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ നെയ്മറെ ഒഴിവാക്കാൻ പിഎസ്ജി ശ്രമങ്ങൾ നടത്തിയിരുന്നു.പക്ഷേ അതൊന്നും ഫലം കണ്ടിരുന്നില്ല. പക്ഷേ ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ എങ്ങനെയെങ്കിലും നെയ്മറെ ഒഴിവാക്കാനാണ് പിഎസ്ജി ഇപ്പോൾ ഉദ്ദേശിക്കുന്നത്. ലോൺ അടിസ്ഥാനത്തിലാണെങ്കിലും നെയ്മറെ പറഞ്ഞു വിടാൻ തന്നെയാണ് ക്ലബ്ബിന്റെ തീരുമാനം.

സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ വെച്ചു കൊണ്ടുള്ള ലോൺ അടിസ്ഥാനത്തിലായിരിക്കും നെയ്മർ ജൂനിയറെ പിഎസ്ജി ഒഴിവാക്കുക. ലോൺ അടിസ്ഥാനത്തിൽ ആണെങ്കിലും അല്ലെങ്കിലും നെയ്മറെ കൈമാറുക എന്നുള്ളതാണ് ഇപ്പോൾ പിഎസ്ജി തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാത്രമല്ല ആരാധകരുടെ ഈ പ്രവർത്തിയിൽ നെയ്മർ ജൂനിയർക്കും കടുത്ത സംതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹവും ക്ലബ് വിടാൻ തീരുമാനിച്ചിട്ടുണ്ട് എന്ന കാര്യവും ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പക്ഷേ നെയ്മർ എങ്ങോട്ട് ചേക്കേറും എന്നുള്ളതാണ് ഇവിടത്തെ പ്രധാനപ്പെട്ട ചോദ്യചിഹ്നം. നെയ്മറുടെ വലിയ സാലറി താങ്ങാൻ കെൽപ്പുള്ള ക്ലബ്ബുകൾ ഫുട്ബോൾ ലോകത്തെ വളരെ ചുരുക്കമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചില ക്ലബ്ബുകളാണ് നെയ്മറിൽ താൽപ്പര്യം അറിയിച്ചിട്ടുള്ളത്. എന്നാൽ സജീവമായി ആരുംതന്നെ മുന്നോട്ടു വന്നിട്ടുമില്ല.ന്യൂകാസിൽ യുണൈറ്റഡിന് നെയ്മറിൽ താല്പര്യമുണ്ട് എന്ന വാർത്തകൾ പുറത്തേക്ക് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *