എംബപ്പേയെ പോലെയാവരുത്,കമവിങ്കയുടെയും ഷുവാമെനിയുടെയും തന്ത്രം സ്വീകരിച്ചു,ബെല്ലിങ്ഹാം റയൽ മാഡ്രിലേക്ക് തന്നെ!
വരുന്ന സീസണിലേക്ക് റയൽ മാഡ്രിഡ് ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന സൂപ്പർതാരങ്ങളിൽ ഒരാളാണ് ജൂഡ് ബെല്ലിങ്ഹാം. നിലവിൽ ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടിയാണ് ഇപ്പോൾ താരം കളിച്ചുകൊണ്ടിരിക്കുന്നത്. അർഹിക്കുന്ന ഒരു വില ലഭിച്ചു കഴിഞ്ഞാൽ താരത്തെ കൈവിടാൻ ബൊറൂസിയ തയ്യാറാണ്. ഇപ്പോൾ താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലെത്തി നിൽക്കാൻ റയൽ മാഡ്രിഡിന് സാധിച്ചിട്ടുണ്ട്.
ഫാബ്രിസിയോ റൊമാനോ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവർ താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നു. സജീവമായി രംഗത്തുണ്ടായിരുന്ന ലിവർപൂൾ ഇതിനിടെ പിൻവലിയുകയും ചെയ്തു. ഇതോടുകൂടിയാണ് റയൽ മാഡ്രിഡ് ചർച്ചകൾ വേഗത്തിലാക്കിയത്.താരവുമായി പേഴ്സണൽ അഗ്രിമെന്റിൽ എത്താൻ ഇപ്പോൾ റയലിന് സാധിച്ചിട്ടുണ്ട്.
🚨⚪️ Real Madrid are close to complete deal to sign Jude Bellingham, confirmed. Negotiations are progressing to the final stages.
— Fabrizio Romano (@FabrizioRomano) May 3, 2023
Personal terms are almost agreed — Juni Calafat, crucial again.
New meeting has been scheduled to complete the agremeent with Borussia Dortmund. pic.twitter.com/EZO76bXiHk
സീസൺ അവസാനിക്കുന്നതിന് മുന്നേ തന്നെ അഗ്രിമെന്റിൽ എത്തുക എന്നുള്ളതാണ് ഇപ്പോൾ റയലിന്റെ ലക്ഷ്യം.നേരത്തെ അവർ സ്വന്തമാക്കിയിട്ടുള്ള സൂപ്പർ താരങ്ങളായ കമവിങ്ക,ഷുവാമെനി എന്നിവരുടെ കാര്യത്തിൽ ഇതേ രീതിയായിരുന്നു റയൽ സ്വീകരിച്ചിരുന്നത്.മറ്റുള്ള ക്ലബുകൾക്ക് അവസരങ്ങൾ നൽകാതിരിക്കാൻ വേണ്ടിയാണ് ഇത്.നേരത്തെ എംബപ്പേക്ക് വേണ്ടി കാത്തിരുന്ന് ഫലം കാണാതെ പോയ അനുഭവം റയലിന്റെ മുമ്പിലുണ്ട്.
ബെല്ലിംഗ്ഹാമുമായി റയൽ കരാറിൽ എത്തിയെങ്കിലും ബൊറൂസിയയുമായി കരാറിൽ എത്തിയിട്ടില്ല. 140 മില്യൺ യൂറോയാണ് താരത്തിന്റെ വിലയായി ക്ലബ്ബ് ആവശ്യപ്പെടുന്നത്. ഇത് കുറക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ റയൽ നടത്തുന്നത്. 100 മില്യണും 120 മില്യണും ഇടയിലുള്ള ഒരു വിലയിലേക്ക് എത്തിക്കാൻ ആണ് ഇപ്പോൾ റയൽ മാഡ്രിഡ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആറു വർഷത്തെ കരാറിലായിരിക്കും ഈ ഇംഗ്ലീഷ് താരം ഒപ്പുവെക്കുക. താരം വരുന്നതോടുകൂടി റയലിന്റെ മധ്യനിര കൂടുതൽ ശക്തമായേക്കും.