മെസ്സിയുമായുള്ള താരതമ്യം ആരംഭിക്കുന്നത് ഹാലന്റ് അർഹിക്കുന്നു :പെപ്
കഴിഞ്ഞ ഫുൾഹാമിനെതിരെയുള്ള മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിരുന്നത്. മത്സരത്തിൽ സൂപ്പർ താരം ഹാലന്റ് ഒരു ഗോൾ കരസ്ഥമാക്കിയിരുന്നു.ഇതോടുകൂടി ആകെ ഈ സീസണിൽ 50 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാത്രമായി 34 ഗോളുകളും ഹാലന്റ് സ്വന്തമാക്കിയിട്ടുണ്ട്.
ഏതായാലും ഹാലന്റിനെയും ലയണൽ മെസ്സിയെയും ബന്ധപ്പെടുത്തിക്കൊണ്ട് ചില കാര്യങ്ങൾ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള പറഞ്ഞിട്ടുണ്ട്. മെസ്സിയുമായി ആരെയും താരതമ്യം ചെയ്യാൻ കഴിയില്ലെന്നും എന്നാൽ മെസ്സിയുമായുള്ള താരതമ്യം ആരംഭിക്കുന്നത് ഇപ്പോൾ ഹാലന്റ് അർഹിക്കുന്നു എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Pep Guardiola believes Erling Haaland has ‘Messi mentality’ for goalscoring | By @JamieJackson___ https://t.co/bVZ9zDeFhh
— Guardian sport (@guardian_sport) May 2, 2023
” മെസ്സിയെ നമുക്ക് മറ്റാരുമായും താരതമ്യം ചെയ്യാൻ കഴിയില്ല. ഇത്തരത്തിലുള്ള താരതമ്യങ്ങൾ ഒരിക്കലും ഹാലന്റിനെ സഹായിക്കുകയുമില്ല.പക്ഷേ ഗോളുകളുടെയും മെന്റാലിറ്റിയുടെയും കാര്യത്തിൽ മെസ്സിയുമായുള്ള താരതമ്യം ആരംഭിക്കൽ ഹാലന്റ് അർഹിക്കുന്നുണ്ട്. കഴിഞ്ഞ 10 -15 വർഷമായി ലയണൽ മെസ്സി ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഗോളിന്റെ കാര്യത്തിൽ മെസ്സിയുടെ അതേ രൂപത്തിൽ ഹാലന്റ് ഇപ്പോൾ പോകുന്നുണ്ട്. ഓരോ മത്സരത്തിൽ ഓരോ ഗോൾ എന്ന ശരാശരിയിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കമ്പ്ലീറ്റ് പ്ലെയർ ലയണൽ മെസ്സി മാത്രമാണ്.അദ്ദേഹത്തിന്റെ വിഷൻ,ഡ്രിബിളുകൾ,പാസുകൾ,പോരാട്ട വീര്യം എന്നിവയൊക്കെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. ലയണൽ മെസ്സിയുടെ തൊട്ടരിലെത്താൻ ഹാലന്റിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളവും മികച്ച ഒരു കാര്യമായിരിക്കും ” ഇതാണ് ഇപ്പോൾ പെപ് പറഞ്ഞിട്ടുള്ളത്.
ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളുകൾ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ്.ഇന്നത്തെ മത്സരം വിജയിച്ചു കഴിഞ്ഞാൽ ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ സിറ്റിക്ക് കഴിയും.ഹാലന്റ് ഈ മത്സരത്തിൽ ഇറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.