ചെൽസിയുടെ ഭാവിയാണ് :എൻസോയെ പുകഴ്ത്തി ലംപാർഡ്!
കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസ് ബെൻഫിക വിട്ടുകൊണ്ട് ചെൽസിയിൽ എത്തിയത്. ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് എൻസോക്ക് വേണ്ടി ചെൽസി ചിലവഴിച്ചിട്ടുള്ളത്.പക്ഷേ താരം വന്നതുകൊണ്ട് വലിയ മാറ്റങ്ങൾ ഒന്നും ക്ലബ്ബിൽ സംഭവിച്ചിട്ടില്ല. ഇപ്പോഴും മോശം പ്രകടനമാണ് ചെൽസി നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നിരുന്നാലും ചെൽസിയുടെ താൽക്കാലിക പരിശീലകനായ ഫ്രാങ്ക് ലംപാർഡ് താരത്തെ പ്രശംസിച്ചിട്ടുണ്ട്.ചെൽസിയുടെ ഭാവി വാഗ്ദാനമാണ് എൻസോ എന്നാണ് ലംപാർഡ് പറഞ്ഞിട്ടുള്ളത്. വളരെയധികം പ്രതിഭയുള്ള താരമാണ് എൻസോയെന്നും ലംപാർഡ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ "I think he's the future of Chelsea." 🔵
— Football Daily (@footballdaily) April 25, 2023
Frank Lampard has been impressed with Enzo Fernandez since he took charge of the team pic.twitter.com/JVklEKyux8
” അത്ഭുതകരമായ പ്രതിഭയുള്ള താരമാണ് എൻസോ. ഈ വർഷം ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ യുവ താരത്തിന് കഴിഞ്ഞു.വേൾഡ് കപ്പ് കിരീടം നേടാൻ കഴിഞ്ഞു എന്നുള്ളത് അസാധാരണമായ കാര്യമാണ്. മാത്രമല്ല പ്രീമിയർ ലീഗിൽ ചെൽസിയെ പോലെയുള്ള ഒരു ക്ലബ്ബിലേക്ക് എത്താനും അദ്ദേഹത്തിന് സാധിച്ചു. ടീമിനെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടുള്ള സമയം തന്നെയാണ്.പക്ഷേ അദ്ദേഹത്തിന് ഇമ്പ്രൂവ് ആവാനുള്ള ഒരു ചലഞ്ച് കൂടിയാണ് ഇത്.എല്ലാവരും അദ്ദേഹത്തിന്റെ പ്രകടനത്തെ വീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വളരെ വലിയ ഉത്തരവാദിത്വവുമുണ്ട് ” ഇതാണ് ലംപാർഡ് പറഞ്ഞിട്ടുള്ളത്.
ചെൽസിക്ക് വേണ്ടി ആകെ പതിനഞ്ച് മത്സരങ്ങളാണ് ഈ താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. രണ്ട് അസിസ്റ്റുകളാണ് താരം നേടിയിട്ടുള്ളത്. അവസാനമായി കളിച്ച നാലു മത്സരങ്ങളിലും ചെൽസി പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.