നെയ്മർ എങ്ങോട്ട്? രണ്ട് പ്രീമിയർ ക്ലബ്ബുകൾക്ക് വേണം!

ഈ സീസണിൽ മികച്ച പ്രകടനമായിരുന്നു നെയ്മർ ജൂനിയർ തന്റെ ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടി നടത്തിക്കൊണ്ടിരുന്നത്. അതിനിടയിലാണ് നെയ്മറെ പരിക്ക് പിടികൂടിയത്. അതുകൊണ്ടുതന്നെ ഈ സീസണിൽ ഇനി നെയ്മർ ജൂനിയർക്ക് കളിക്കാനാവില്ല.അടുത്ത സീസണിൽ നെയ്മർ ജൂനിയർ ഏത് ക്ലബ്ബിൽ കളിക്കും എന്നുള്ള റൂമറുകൾ ഇപ്പോൾ തന്നെ പുറത്തേക്ക് വന്നു തുടങ്ങിയിട്ടുണ്ട്.

നെയ്മറുടെ കാര്യത്തിൽ ഇപ്പോൾ ക്ലബ്ബ് ഹാപ്പിയല്ല.അതുകൊണ്ടുതന്നെ നെയ്മറെ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്. നെയ്മർക്ക് വേണ്ടി നല്ല ഓഫറുകൾ വന്നു കഴിഞ്ഞാൽ പിഎസ്ജി അത് സ്വീകരിക്കും.അടുത്ത സീസണിലേക്ക് നെയ്മറെ ടീമിലേക്ക് എത്തിക്കാൻ വേണ്ടി രണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ മുന്നോട്ട് വന്നിട്ടുണ്ട്.

ഒന്നാമത്തെ ക്ലബ്ബ് ചെൽസി ആണ്. കഴിഞ്ഞ സമ്മറിൽ തന്നെ നെയ്മറെ സ്വന്തമാക്കാൻ ഇവർക്ക് താല്പര്യമുണ്ടായിരുന്നു.പക്ഷേ അത് നടക്കാതെ പോവുകയായിരുന്നു.മറ്റൊരു ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്.അവരും ഈ ട്രാൻസ്ഫർ ജാലകത്തിൽ നെയ്മർക്ക് വേണ്ടി ശ്രമിക്കുമെന്നാണ് ഫൂട്ട് മെർക്കാറ്റോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പക്ഷേ നെയ്മർക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ സാലറി നൽകാൻ ഏത് ക്ലബ് തയ്യാറാവും എന്നുള്ളത് വലിയ ഒരു ചോദ്യചിഹ്നമാണ്.നിലവിൽ ക്ലബ്ബ് വിടാൻ നെയ്മർ താല്പര്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒഴിവാക്കുക എന്നുള്ളത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു വെല്ലുവിളിയാണ്.നിലവിൽ 2027 വരെയാണ് നെയ്മർക്ക് ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. നെയ്മറും മെസ്സിയും ക്ലബ്ബ് വിട്ടാലും പ്രശ്നങ്ങൾ ഒന്നുമില്ല എന്ന ഒരു നിലപാടിലേക്ക് ഇപ്പോൾ പിഎസ്ജി എത്തിക്കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *