മെസ്സിയേക്കാൾ മികച്ചവൻ, ഇത്തവണത്തെ ബാലൺഡി’ഓർ അദ്ദേഹത്തിന് നൽകണം: റൂണി
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും പുറത്തെടുക്കുന്നത്. മെസ്സി വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ ഹാലന്റ് ഒരു പിടി റെക്കോർഡുകളാണ് ഈ സീസണിൽ സ്വന്തമാക്കിയിട്ടുള്ളത്. ലയണൽ മെസ്സിക്കാണ് ഇത്തവണ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാര സാധ്യത കൽപ്പിക്കപ്പെടുന്നത്. അതേസമയം ഹാലന്റ് വെല്ലുവിളി ഉയർത്തുന്നുമുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ വെയിൻ റൂണി ഈ വിഷയത്തിൽ തന്റെ അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെങ്കിലും ഇപ്പോഴത്തെ ഏറ്റവും മികച്ച ഹാലന്റ് ആണെന്നും അതുകൊണ്ടുതന്നെ ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം ഹാലന്റിന് നൽകേണ്ടതുണ്ട് എന്നുമാണ് റൂണി പറഞ്ഞിട്ടുള്ളത്.ദി ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റൂണിയുടെ വാക്കുകൾ ഇങ്ങനെയാണ്.
🚨 Wayne Rooney: "#Haaland is the best footballer in the world right now. Messi is greatest but, at this moment, nobody is playing better. He’s the best in the world because of the numbers he’s posting
— Gabriel (@Doozy_45) April 23, 2023
👀 If you look at who's going to win Ballon d’Or then it has to be him#MCFC pic.twitter.com/mJzQVQnmhy
” നിലവിൽ ലോകത്തെ ഏറ്റവും മികച്ച താരം ഏർലിംഗ് ഹാലന്റാണ്. ലയണൽ മെസ്സി ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ്. പക്ഷേ ഇപ്പോൾ ഹാലന്റിനേക്കാൾ മികച്ച രൂപത്തിൽ കളിക്കുന്ന ആരും ഇല്ല. എന്തുകൊണ്ടാണ് അദ്ദേഹം മികച്ച താരമാവുന്നത് എന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ കണക്കുകൾ തന്നെയാണ് അതിനു തെളിവുകൾ. അദ്ദേഹത്തിന്റെ പ്രകടനവും അദ്ദേഹത്തിന്റെ മെന്റാലിറ്റിയുമൊക്കെ അതിനുള്ള തെളിവുകളാണ്.ഇനിയും ഈ സീസണിൽ അദ്ദേഹം ഈ പ്രകടനം തുടരേണ്ടതുണ്ട്. തീർച്ചയായും ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം നൽകേണ്ടത് ഹാലന്റിനാണ്. 264 മത്സരങ്ങൾ കളിച്ച അദ്ദേഹം ആകെ കരിയറിൽ 224 ഗോളുകൾ നേടിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു വ്യക്തി തന്നെയാണ് അത് അർഹിക്കുന്നത് ” റൂണി പറഞ്ഞു.
ഈ സീസണിൽ ആകെ 48 മത്സരങ്ങൾ കളിച്ച താരം 42 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ മൂന്ന് കിരീടങ്ങൾ നേടാനുള്ള അവസരം ഹാലന്റിന്റെ മുന്നിലുണ്ട്.പ്രീമിയർ ലീഗ്,ചാമ്പ്യൻസ് ലീഗ്,എഫ്എ കപ്പ് എന്നിവയിലെ കിരീടപോരാട്ടങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി സജീവമാണ്.