ലയണൽ മെസ്സി ബാഴ്സലോണയിൽ എത്തി, 15 സ്യൂട്ട് കേസുകളുമായി!

ലയണൽ മെസ്സിയുടെ ഭാവി എന്താകും എന്നുള്ളതാണ് അദ്ദേഹത്തിന്റെ ആരാധകർക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ അറിയേണ്ട കാര്യം.പിഎസ്ജിയുമായുള്ള കരാർ പുതുക്കാൻ മെസ്സി താല്പര്യപ്പെടുന്നില്ല എന്നത് നേരത്തെ വ്യക്തമായതാണ്.മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സ ശ്രമിക്കുന്നുണ്ടെങ്കിലും അത് സാധ്യമാകുമോ എന്നുള്ള കാര്യത്തിൽ മാത്രമാണ് സംശയങ്ങൾ ഉള്ളത്.ലയണൽ മെസ്സിയും ബാഴ്സയിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നുണ്ട്.

ഇതിനിടെ പ്രമുഖ സ്പാനിഷ് മാധ്യമപ്രവർത്തകനായ ജെറാർഡ് റൊമേറോ ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. ലയണൽ മെസ്സിയും പരിവാരങ്ങളും ഇപ്പോൾ ബാഴ്സലോണ നഗരത്തിൽ എത്തിയിട്ടുണ്ട്. ഇതൊരു സാധാരണ രൂപത്തിലുള്ള സന്ദർശനമല്ല,മറിച്ച് പല ഉദ്ദേശങ്ങളും ഇതിന് പിന്നിലുണ്ട്,ഇതൊക്കെയാണ് ജെറാർഡ് റൊമേറോ വെളിപ്പെടുത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മെസ്സി ഇപ്പോൾ ബാഴ്സലോണയിൽ ഉണ്ട്. മെസ്സിയെ സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണ സന്ദർശനമല്ല, മെസ്സിയുടെ അസിസ്റ്റന്റ് ആയ പെപെ കോസ്റ്റയും ഒപ്പമുണ്ട്. 15 സ്യൂട്ട് കേസുകളുമായാണ് മെസ്സിയും പരിവാരങ്ങളും എത്തിച്ചേർന്നിട്ടുള്ളത്.മുമ്പത്തെ സന്ദർശനങ്ങൾ എടുത്തു നോക്കിയാൽ, അതിൽനിന്നും വ്യത്യസ്തമായി കൊണ്ട് ലയണൽ മെസ്സി മറ്റൊരു വാതിലിലൂടെയാണ് പുറത്തേക്ക് കടന്നിട്ടുള്ളത്. ആരും കാണാതിരിക്കാൻ വേണ്ടിയാണ് മെസ്സി മറ്റൊരു വാതിലിലൂടെ വന്നിട്ടുള്ളത്. ഏതായാലും ബാഴ്സലോണ ക്ലബ്ബിൽ തിരിച്ചെത്തുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ മെസ്സിയുള്ളത് ” ഇതാണ് ജെറാർഡ് റൊമേറോ പറഞ്ഞിട്ടുള്ളത്.

ക്ലബ്ബിൽ തിരികെ എത്തുന്നതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ചർച്ചകൾ മെസ്സിയും ക്ലബ്ബ് അധികൃതരും നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ മത്സരത്തിൽ മെസ്സി പിഎസ്ജിക്ക് വേണ്ടി കളിക്കുകയും ഒരു അസിസ്റ്റ് കരസ്ഥമാക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *