കളിക്കുന്നത് തകർപ്പൻ ഫോമിൽ,മുൻ ബാഴ്സ താരത്തെ തിരിച്ചെത്തിക്കാൻ പിഎസ്ജി!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു പിഎസ്ജിയുടെ യുവ സൂപ്പർതാരമായ സാവി സിമൺസ് ക്ലബ്ബ് വിട്ടത്.ഡച്ച് ക്ലബ്ബായ PSV ഐന്തോവനിലേക്കായിരുന്നു താരം പോയിരുന്നത്.പോച്ചെട്ടിനോക്ക് കീഴിൽ കേവലം 6 മത്സരങ്ങളിൽ മാത്രമായിരുന്നു കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിച്ചിരുന്നത്. അതുകൊണ്ടായിരുന്നു ഈ സൂപ്പർതാരം ക്ലബ്ബ് വിട്ടത്.

പക്ഷേ ഇപ്പോൾ ഡച്ച് ക്ലബ്ബിൽ മിന്നുന്ന പ്രകടനമാണ് സാവി സിമൺസ് പുറത്തെടുക്കുന്നത്.ഡച്ച് ലീഗിൽ ആകെ കളിച്ച 29 മത്സരങ്ങളിൽ നിന്ന് 21 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ സാവിക്ക് കഴിഞ്ഞിട്ടുണ്ട്. 14 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് ലീഗിൽ മാത്രമായി അദ്ദേഹം നേടിയിട്ടുള്ളത്. താരത്തിന്റെ ഈ മിന്നും പ്രകടനം പിഎസ്ജിയെ ഇപ്പോൾ മാറി ചിന്തിപ്പിച്ചിട്ടുണ്ട്.

അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഈ താരത്തെ തിരികെ എത്തിക്കാൻ ഇപ്പോൾ പിഎസ്ജിക്ക് താല്പര്യമുണ്ട്. കഴിഞ്ഞ തവണ ഡച്ച് ക്ലബ്ബിന് സാവിയെ കൈമാറിയപ്പോൾ ബൈ ബാക്ക് ഓപ്ഷൻ പിഎസ്ജി വെച്ചിരുന്നു. ഇത് ഉപയോഗപ്പെടുത്തിക്കൊണ്ട് താരത്തെ തിരികെ എത്തിക്കാൻ ആണ് പിഎസ്ജി ശ്രമിക്കുക. പക്ഷേ സാവി സിമൺസ് പാരീസിലേക്ക് തിരികെ വരാൻ സാധ്യത കുറവാണെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതായത് തനിക്ക് സ്ഥിരമായി അവസരങ്ങൾ ഉറപ്പു നൽകിയാൽ മാത്രമേ സാവി സിമൺസ് പിഎസ്ജിയിലേക്ക് തിരികെ എത്തുകയുള്ളൂ. ഏതായാലും താരത്തെ കൺവിൻസ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ പിഎസ്ജിയുടെ സ്പോട്ടിംഗ് അഡ്വൈസർ ആയ ലൂയിസ് കാമ്പോസിന്റെ ഭാഗത്ത് നിന്നുണ്ടാവും. മുമ്പ് സ്പാനിഷ് വമ്പൻമാരായ എഫ് സി ബാഴ്സലോണയുടെ താരമായിരുന്നു സാവി. അവിടെ നിന്നായിരുന്നു പിന്നീട് പിഎസ്ജി ഈ താരത്തെ സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *