പണി തെറിക്കാതിരിക്കാൻ വേണ്ടിയാണ് അവർ മോശമായി സംസാരിക്കുന്നത് : യുണൈറ്റഡ് ഇതിഹാസങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബ്രൂണോ!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടിയ അവസാനത്തെ മത്സരം യുണൈറ്റഡ് ആരാധകർ മറക്കാൻ ആഗ്രഹിക്കുന്നതാവും.എതിരില്ലാത്ത 7 ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിന് മുന്നിൽ തകർന്നടിഞ്ഞത്. വലിയ വിമർശനങ്ങളായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് ഏൽക്കേണ്ടിവന്നത്. ബ്രൂണോ ഫെർണാണ്ടസിനും വിമർശനങ്ങൾ ലഭിച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളായ ഗാരി നെവിൽ,റോയ് കീൻ എന്നിവരും ബ്രൂണോയെ കുറിച്ച് മോശമായി സംസാരിച്ചിരുന്നു.താരത്തിന്റെ സ്വഭാവത്തെയായിരുന്നു പ്രധാനമായും ഇവർ ലക്ഷ്യം വെച്ചിരുന്നത്. ഇതിനോട് ഇപ്പോൾ ബ്രൂണോ ഫെർണാണ്ടസ് പ്രതികരിച്ചിട്ടുണ്ട്. തങ്ങളുടെ ജോലി തെറിക്കാതിരിക്കാൻ വേണ്ടിയാണ് അവർ മോശമായി സംസാരിക്കുന്നത് എന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഗാരി നെവിലും റോയ് കീനുമൊക്കെ കമന്റെറ്റർമാർ ആണ്.അവരുടെ ജോലി നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അവർക്ക് എന്തെങ്കിലുമൊക്കെ പറയേണ്ടിവരും. ചില സമയങ്ങളിൽ അവർ മോശമായി സംസാരിക്കും.അത് ഓഡിയൻസിനെ ആകർഷിക്കാൻ വേണ്ടിയാണ്. കൂടുതൽ ശ്രദ്ധ നേടാൻ വേണ്ടിയാണ് അവർ അങ്ങനെയൊക്കെ പറയുന്നത്. ലിവർപൂളിനെതിരെയുള്ള മത്സരത്തിനുശേഷം ഒരുപാട് കാര്യങ്ങൾ അവർ പറഞ്ഞു. ഞാൻ പറയാത്ത കാര്യങ്ങളൊക്കെ എന്നെ ഉദ്ധരിച്ചുകൊണ്ട് അവർ പറഞ്ഞിട്ടുണ്ട് ” ഇതാണ് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞിട്ടുള്ളത്

ഈ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 28 മത്സരങ്ങളാണ് ബ്രൂണോ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് അഞ്ചു ഗോളുകളും ആറ് അസിസ്റ്റുകളും ആണ് താരം നേടിയിട്ടുള്ളത്. നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *