മെസ്സിക്കല്ല,ബാലൺഡി’ഓർ നൽകേണ്ടത് ആർക്കെന്ന് വെളിപ്പെടുത്തി ആഞ്ചലോട്ടി!
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുക്കുന്നത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയ മെസ്സി ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കിയിരുന്നു.കൂടാതെ ഫിഫ ബെസ്റ്റ് പുരസ്കാരവും മെസ്സിക്ക് തന്നെയായിരുന്നു. നിലവിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരങ്ങളിൽ ഒരാളും മെസ്സി തന്നെയാണ്.
അതുകൊണ്ടുതന്നെ ഭൂരിഭാഗം പേരും ഇത്തവണ മെസ്സിക്ക് തന്നെയാണ് ബാലൺഡി’ഓർ സാധ്യതകൾ കൽപ്പിക്കുന്നത്. പക്ഷേ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയുടെ അഭിപ്രായത്തിൽ ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരവും ബെൻസിമക്ക് നൽകണമെന്നുള്ളതാണ്.പുതിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Karim Benzema to win Ballon d'Or again? 🏆
— GOAL India (@Goal_India) April 6, 2023
Carlo Ancelotti: Why not? pic.twitter.com/EEMX7E73H0
” എന്തുകൊണ്ട് തുടർച്ചയായി രണ്ടാംതവണയും കരിം ബെൻസിമക്ക് ബാലൺഡി’ഓർ നൽകിക്കൂടാ? ബെൻസിമ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാൾ മാത്രമല്ല,മറിച്ച് ഈ കാലഘട്ടത്തിൽ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ്. അദ്ദേഹം നല്ല നിലയിൽ ആണെങ്കിൽ എപ്പോഴും ഡിഫറൻസുകൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കും ” ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ വർഷത്തെ ബാലൺഡി’ഓർ പുരസ്കാരം ബെൻസിമ ആയിരുന്നു സ്വന്തമാക്കിയിരുന്നത്.എന്നാൽ പരിക്കു മൂലം അദ്ദേഹത്തിന് ഖത്തർ വേൾഡ് കപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.എന്നിരുന്നാലും ഈ സീസണിൽ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അദ്ദേഹം ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു.