എനിക്ക് അർജന്റീനയിൽ കളിക്കണം: സെർജിയോ റാമോസ്

ഫുട്ബോൾ ലോകത്ത് ഒരുപാട് പ്രശസ്തമായ സ്റ്റേഡിയങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചിട്ടുള്ള സൂപ്പർതാരമാണ് സെർജിയോ റാമോസ്. റയൽ മാഡ്രിഡിനൊപ്പം സ്പെയിനിന്റെ ദേശീയ ടീമിനോടൊപ്പവും അദ്ദേഹം ഒരുപാട് കാലം ചിലവഴിച്ചിട്ടുണ്ട്. നിലവിൽ സ്പെയിൻ ടീമിൽ നിന്നും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്.പിഎസ്ജിയോടൊപ്പം മാത്രമാണ് താരം തുടരുന്നത്.

ബോല വിഐപി മീഡിയം എന്ന മാധ്യമം പിഎസ്ജി താരങ്ങൾക്കായി ഒരു ചോദ്യോത്തരവേള സംഘടിപ്പിച്ചിരുന്നു. ലാറ്റിനമേരിക്കയിൽ നിങ്ങൾ ഏറ്റവും കൂടുതൽ കളിക്കാൻ ആഗ്രഹിക്കുന്ന സ്റ്റേഡിയം ഏതാണ് എന്നായിരുന്നു ചോദ്യം? പ്രശസ്ത അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന്‍റെ മൈതാനമായ ലാ ബൊമ്പനേരയിൽ കളിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് സെർജിയോ റാമോസ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.

“ഞാൻ ലാ ബൊമ്പനേരയിൽ കളിക്കാൻ ആഗ്രഹിക്കുന്നു.ബൊക്ക ജൂനിയെഴ്സിന്റെ ആരാധകരിൽ നിന്നും ലഭിക്കുന്ന സ്നേഹം എനിക്ക് അനുഭവിക്കണം “ഇതാണ് റാമോസ് പറഞ്ഞിട്ടുള്ളത്.

പിഎസ്ജിയിലേ മറ്റു താരങ്ങളായ വീട്ടിഞ്ഞയും ഫാബിയാൻ റൂയിസും ഈ മൈതാനത്തെ തന്നെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർ താരമായ മാർക്കിഞ്ഞോസ് ഈ മൈതാനത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.ലാ ബൊമ്പനേരയിൽ കളിക്കുക എന്നുള്ള സ്വപ്നം താൻ സാക്ഷാത്കരിച്ചതാണെന്നും എതിരാളിയായി കൊണ്ട് കളിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള മൈതാനമാണ് ഈ സ്റ്റേഡിയമെന്നും മാർക്കിഞ്ഞോസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *