മൊറിഞ്ഞോയെ സൗദിക്ക് വേണം,വമ്പൻ ഓഫർ നൽകും!
ഫുട്ബോൾ ലോകത്ത് കൂടുതൽ ശക്തി പ്രാപിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സൗദി അറേബ്യൻ ഫുട്ബോൾ നടത്തിക്കൊണ്ടിരിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ എത്തിക്കാൻ കഴിഞ്ഞതിലൂടെ വലിയ ശ്രദ്ധ പിടിച്ചുപറ്റാൻ സൗദി അറേബ്യക്ക് സാധിച്ചിരുന്നു. ലയണൽ മെസ്സി ഉൾപ്പടെയുള്ള ഒരുപാട് താരങ്ങളെ ഇപ്പോൾ തങ്ങളുടെ രാജ്യത്തേക്ക് എത്തിക്കാൻ ഇവർ ആഗ്രഹിക്കുന്നുണ്ട്.
പ്രമുഖ ഇറ്റാലിയൻ മാധ്യമമായ കൊറയ്റ ഡെല്ലോ സ്പോർട് ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ഇതിഹാസ പരിശീലകനായ ഹോസേ മൊറിഞ്ഞോയെ കൊണ്ടുവരാൻ ഇപ്പോൾ സൗദി അറേബ്യക്ക് താല്പര്യമുണ്ട്. രണ്ട് വർഷത്തേക്കുള്ള ഒരു കരാറിന് സാലറി ആയി കൊണ്ട് ഇവർ വാഗ്ദാനം ചെയ്തിട്ടുള്ളത് 120 മില്യൺ യുറോ എന്ന ഭീമമായ തുകയാണ്. ഫുട്ബോൾ ലോകത്തുള്ള ഒരു പരിശീലകനും ഇത്രയും വലിയ സാലറി നിലവിൽ ലഭിക്കുന്നില്ല.
🚨 Saudi Arabia want to offer José Mourinho a two-year contract to become the new head coach of the national team.
— Transfer News Live (@DeadlineDayLive) April 6, 2023
It would be worth €120M and would make him the highest paid coach of all time! 🇸🇦🤑
(Source: @CorSport ) pic.twitter.com/c5PBnqZsbA
സൗദി അറേബ്യൻ ദേശീയ ടീമിന്റെ പരിശീലകനായ ഹെർവ് റെനാർഡ് സ്ഥാനം രാജിവച്ചുകൊണ്ട് തന്റെ രാജ്യത്തേക്ക് തന്നെ മടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഒരു പരിശീലകനെ ഇപ്പോൾ സൗദി അറേബ്യൻ ദേശീയ ടീമിനെ ആവശ്യമുണ്ട്. ആ സ്ഥാനത്തേക്കാണ് ഇപ്പോൾ മൊറിഞ്ഞോയെ ഇവർ പരിഗണിക്കുന്നത്. ഇനി ദേശീയ ടീമിന്റെ പരിശീലകൻ ആവാൻ താല്പര്യമില്ലെങ്കിൽ കൂടിയും ക്ലബ്ബ് ഫുട്ബോളിൽ അദ്ദേഹത്തിന് അവസരമുണ്ട്.അൽ നസ്റിന്റെ പരിശീലകനായ റൂഡി ഗാർഷ്യ ഈ സീസണിന് ശേഷം ക്ലബ്ബ് വിടാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അങ്ങനെയാണ് എന്നുണ്ടെങ്കിൽ അൽ നസ്ർ പരിശീലക സ്ഥാനം മൊറിഞ്ഞോക്ക് വാഗ്ദാനം ചെയ്യപ്പെടും.ക്രിസ്റ്റ്യാനോ റൊണാൾഡോയും മൊറിഞ്ഞോയും ഒരിക്കൽ കൂടി ഒരുമിക്കുമോ എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്. പക്ഷേ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം റോമാ വിടാൻ ഈ പരിശീലകൻ ഉദ്ദേശിക്കുന്നില്ല എന്നുള്ളത് തന്നെയാണ് അറിയാൻ കഴിയുന്നത്.