സൗദി ലീഗിലെ ഗോൾഡൻ ബൂട്ട് പോരാട്ടം,ക്രിസ്റ്റ്യാനോ അതിവേഗം മുന്നോട്ടു കുതിക്കുന്നു.

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ് വിട്ടുകൊണ്ട് സൗദി അറേബ്യൻ ലീഗിൽ എത്തിയത്. ലീഗുമായി ഇണങ്ങിച്ചേരാൻ അധികം സമയം ഒന്നും റൊണാൾഡോക്ക് വേണ്ടി വന്നില്ല.താരം ഉടൻതന്നെ ഗോൾ വേട്ട ആരംഭിക്കുകയായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. സൗദി അറേബ്യൻ ലീഗിൽ ആകെ 9 മത്സരങ്ങൾ കളിച്ച റൊണാൾഡോ 11 ഗോളുകൾ നേടി കഴിഞ്ഞിട്ടുണ്ട്. സൗദി അറേബ്യയിലെ ഗോൾഡൻ ബൂട്ടിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഇപ്പോൾ റൊണാൾഡോ ആറാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു.

16 ഗോളുകൾ നേടിയിട്ടുള്ള സഹതാരമായ ടാലിസ്‌ക്കയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.അദ്ദേഹത്തിന് ഭീഷണി ഉയർത്തുന്നത് റൊണാൾഡോ തന്നെയാണ്.അത്ര വേഗത്തിലാണ് റൊണാൾഡോ ഇപ്പോൾ കുതിച്ചുകൊണ്ടിരിക്കുന്നത്.ടാലിസ്‌ക്കയേക്കാൾ വളരെയധികം മത്സരങ്ങൾ കുറവ് കളിച്ചു കൊണ്ടാണ് ഇപ്പോൾ റൊണാൾഡോ 11 ഗോളുകൾ നേടിയിട്ടുള്ളത്. ഏതായാലും സൗദി അറേബ്യയിലെ നിലവിലെ ടോപ്പ് സ്കോറർമാരെ താഴെ നൽകുന്നു.

1-Anderson Talisca | Al-Nassr | 16 goals

2-Odion Ighalo | Al Hilal | 16 goals

3-Abderrazak Hamdallah | Al-Ittihad | 15 goals

4-Carlos Júnior | Al-Shabab | 12 goals

5-Firas Al-Buraikan | Al-Fateh | 12 goals

6-Cristiano Ronaldo | Al-Nassr | 11 goals

7-Cristian Guanca | Al-Shabab | 8 goals

8-Romarinho | Al-Ittihad | 8 goals

Leave a Reply

Your email address will not be published. Required fields are marked *