ഫുട്ബോൾ ചരിത്രത്തിലെ ബെസ്റ്റ് പ്ലെയർ ഞാൻ :ക്രിസ്റ്റ്യാനോ റൊണാൾഡോ
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണ് എന്നുള്ളത് ഒരിക്കലും അവസാനിക്കാത്ത ഒരു തർക്കമാണ്.ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ,പെലെ, മറഡോണ എന്നിവരുടെ പേരുകളൊക്കെ ഈ സ്ഥാനത്തേക്ക് സജീവമായി മുഴങ്ങി കേൾക്കാറുണ്ട്. അതേസമയം മറ്റു പല ഇതിഹാസങ്ങളെയും ഫുട്ബോൾ ചരിത്രത്തിലെ കാലത്തെ മികച്ച താരമായി കൊണ്ട് പരിഗണിക്കുന്നവരും ഉണ്ട്.
എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം മറ്റാരുമല്ല,അത് അദ്ദേഹം തന്നെയാണ്. ഗോൾ അറേബ്യയോട് സംസാരിക്കുന്ന വേളയിലാണ് ഈ പരാമർശം റൊണാൾഡോ നടത്തിയിട്ടുള്ളത്. ഫുട്ബോൾ ഹിസ്റ്ററിയിലെ ബെസ്റ്റ് പ്ലെയർ ഞാനാണ് എന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞിട്ടുള്ളത്.
"أنا أفضل لاعب في تاريخ كرة القدم". 😱
— GOAL Arabia (@GoalAR) April 1, 2023
كريستيانو رونالدو في تصريح عن نفسه 🗣🔥#مدفع_جول الليلة يأتيكم بلسان نجم نادي النصر السعودي 🇸🇦 pic.twitter.com/nAo81OhYDw
നിലവിൽ തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി അവസാനമായി കളിച്ച 2 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ റൊണാൾഡോ നേടിയിരുന്നു. തന്റെ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയും മികവ് പുറത്തെടുക്കാൻ താരത്തിന് കഴിയുന്നുണ്ട്. 10 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.