ക്രിസ്റ്റ്യാനോക്ക് അൽ നസ്റിന്റെ വക സ്പെഷ്യൽ കേക്ക്, നന്ദി പറഞ്ഞ് താരം!
ഈ ഇന്റർനാഷണൽ ബ്രേക്കിൽ പോർച്ചുഗലിന് വേണ്ടി കളിച്ച രണ്ടു മത്സരങ്ങളിലും തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. രണ്ട് മത്സരങ്ങളിലും രണ്ടു ഗോളുകൾ വീതം റൊണാൾഡോ നേടുകയായിരുന്നു. ഇതോടുകൂടി അന്താരാഷ്ട്ര ഫുട്ബോളിൽ 122 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിയുകയും ചെയ്തിരുന്നു.
മാത്രമല്ല മറ്റൊരു റെക്കോർഡ് കൂടി കുറിക്കാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതാരം എന്ന റെക്കോർഡ് ഇപ്പോൾ റൊണാൾഡോയുടെ പേരിലാണ്. കുവൈത്ത് ഇതിഹാസമായ മുതാവയെയാണ് ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടന്നിട്ടുള്ളത്.
താരത്തിന്റെ ഈ റെക്കോർഡ് നേട്ടം അദ്ദേഹത്തിന്റെ ക്ലബ്ബായ അൽ നസ്ർ ആഘോഷിച്ചിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രങ്ങൾ പതിപ്പിച്ച ഒരു സ്പെഷ്യൽ കേക്ക് മുറിച്ചുകൊണ്ടാണ് അൽ നസ്ർ ഈ നേട്ടം ആഘോഷിച്ചിട്ടുള്ളത്. മാത്രമല്ല അൽ നസ്ർ സൂപ്പർ താരമായ ഗരീബിന്റെ പിറന്നാളാഘോഷവും ഇതോടൊപ്പം സംഘടിപ്പിക്കപ്പെട്ടിരുന്നു.
Thank you to @AlNassrFC_EN and my team mates for celebrating with me this achievement of becoming the most capped men’s international player. Wishing a happy birthday also to @A_ghareeb29 🎉 pic.twitter.com/dJfQhCHhfU
— Cristiano Ronaldo (@Cristiano) March 31, 2023
ഈ അംഗീകാരത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ക്ലബ്ബിനോട് നന്ദി പറഞ്ഞിട്ടുണ്ട്. തന്റെ ട്വിറ്ററിലൂടെയാണ് റൊണാൾഡോ ക്ലബ്ബിനും അതുപോലെതന്നെ സഹതാരങ്ങൾക്കും നന്ദി അറിയിച്ചത്.ഗരീബിന് റൊണാൾഡോ ജന്മദിനാശംസകൾ നേരുകയും ചെയ്തിട്ടുണ്ട്.
അൽ നസ്റിന് വേണ്ടിയും മികച്ച പ്രകടനം നടത്താൻ റൊണാൾഡോക്ക് കഴിയുന്നുണ്ട്.ആകെ കളിച്ച 10 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.ഇനി അൽ അദാലഹ് ആണ് അൽ നസ്റിന്റെ എതിരാളികൾ.