മൂന്ന് ദിവസമാണ് ബാത്റൂമിൽ ഇരുന്ന് കരഞ്ഞത് :ഹൃദയഭേദകമായ നിമിഷത്തെക്കുറിച്ച് അർജന്റീന സൂപ്പർ താരം പറയുന്നു.
ഇന്ന് നടന്ന മത്സരത്തിൽ എതിരല്ലാത്ത ഏഴ് ഗോളുകൾക്കാണ് അർജന്റീന കുറസാവോയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ നായകൻ ലയണൽ മെസ്സി ഹാട്രിക്ക് നേടിയിരുന്നു. എടുത്തു പറയേണ്ട പ്രകടനം ദീർഘകാലത്തിനുശേഷം അർജന്റീന ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ജിയോവാനി ലോ സെൽസോയുടെ പ്രകടനമാണ്. രണ്ട് അസിസ്റ്റുകൾ ആണ് ഈ മത്സരത്തിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നത്.
പരിക്ക് മൂലം ഖത്തർ വേൾഡ് കപ്പ് നഷ്ടമായ താരമാണ് ലോ സെൽസോ.അദ്ദേഹത്തിന് സർജറി ആവശ്യമായി വരികയായിരുന്നു. തുടർന്ന് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ അതിൽ പങ്കെടുക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഇല്ലാതെ പോവുകയായിരുന്നു. തനിക്ക് വേൾഡ് കപ്പ് നഷ്ടമാവും എന്ന് ഉറപ്പായപ്പോൾ മൂന്ന് ദിവസത്തോളം താൻ ബാത്റൂമിൽ ഇരുന്ന് കരഞ്ഞു എന്നാണ് ലോ സെൽസോ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Giovani Lo Celso: “When I found out that I was not going to be able to be in Qatar, I had 3 or 4 days that all I did was cry locked in the bathroom.” @TyCSports 🗣️🇦🇷 pic.twitter.com/oUtrK6mpf1
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 29, 2023
“പരിക്ക് മൂലം എനിക്ക് ഖത്തർ വേൾഡ് കപ്പിൽ കളിക്കാൻ ആവില്ല എന്ന് ഞാൻ മനസ്സിലാക്കിയപ്പോൾ,മൂന്നോ നാലോ ദിവസമാണ് ഞാൻ ബാത്റൂമിൽ ചിലവഴിച്ചത്.അതും മുഴുവൻ സമയവും ഞാൻ കരയുകയായിരുന്നു. പക്ഷേ ജീവിതം ചിലപ്പോഴൊക്കെ അങ്ങനെയാണ്. പിന്നീട് എനിക്കൊരു മകൾ പിറന്നു. എനിക്ക് ടീമിനോടൊപ്പം വേൾഡ് കപ്പ് കിരീട നേട്ടം ആഘോഷിക്കാൻ കഴിഞ്ഞു.എല്ലാവിധ എക്സ്പീരിയൻസുകളും എനിക്ക് ലഭിച്ചു. വേൾഡ് കപ്പിന് മുന്നേ എനിക്ക് പിന്തുണയുമായി താരങ്ങൾ ബാനറുമായി വന്നപ്പോൾ ഞാൻ വലിയ രൂപത്തിൽ വീട്ടിലിരുന്നു കൊണ്ട് കരയുകയായിരുന്നു. അവർ എന്നോട് കാണിച്ച സ്നേഹത്തിന് എനിക്കൊന്നും നന്ദിയുണ്ട്.അർജന്റീന ദേശീയ ടീം എന്നുള്ളത് ഇങ്ങനെയൊക്കെയാണ് “ലോ സെൽസോ പറഞ്ഞു.
അർജന്റീനയുടെ മധ്യനിരയിലെ പ്രധാനപ്പെട്ട താരമായ ലോ സെൽസോയുടെ അഭാവം വേൾഡ് കപ്പിൽ ടീമിനെ തിരിച്ചടി ഏൽപ്പിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷേ യുവ സൂപ്പർതാരങ്ങളായ എൻസോ ഫെർണാണ്ടസ്,അലക്സിസ് മാക്ക് ആല്ലിസ്റ്റർ എന്നിവർ ഈ താരത്തിന്റെ അഭാവം നികത്തുകയായിരുന്നു.