കിംഗ്സ് ലീഗ്:മെസ്സി ചാന്റുമായി ക്യാമ്പ് നാവിൽ ആരാധകർ!

ജെറാർഡ് പീക്കെ സംഘടിപ്പിക്കുന്ന കിങ്സ് ലീഗിന്റെ ഫൈനൽ മത്സരം ഇന്നലെയായിരുന്നു അരങ്ങേറിയിരുന്നത്. എഫ്സി ബാഴ്സലോണയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചായിരുന്നു ഈ ഫൈനൽ മത്സരം നടന്നിരുന്നത്. ഈ മത്സരത്തിൽ വിജയിച്ചു കൊണ്ട് കിരീടം നേടാൻ എൽ ബാരിയോക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അവർ അനിക്വിലാഡോറസ് എഫ്സിയെ പരാജയപ്പെടുത്തിയിരുന്നത്.

92000 ആരാധകരായിരുന്നു ഈ മത്സരം കാണാൻ വേണ്ടി ക്യാമ്പ് നൗവിൽ തടിച്ചുകൂടിയിരുന്നത്. മാത്രമല്ല ഈ മത്സരത്തിനിടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ പേര് ആരാധകർ ചാന്റ് ചെയ്തത് ശ്രദ്ധേയമായിട്ടുണ്ട്.നിരവധി ആരാധകരാണ് ഏറെ നേരം ലയണൽ മെസ്സിയുടെ പേര് ചാന്റ് ചെയ്തിട്ടുള്ളത്.ലയണൽ മെസ്സിയെ ബാഴ്സയിലേക്ക് തിരികെ എത്തിക്കാനുള്ള ആരാധകരുടെ ആവശ്യമാണ് ക്യാമ്പ് നൗവിൽ ഇന്നലെ ഉയർന്നു കേട്ടിട്ടുള്ളത്.

ലയണൽ മെസ്സി പിഎസ്ജിയുമായുള്ള തന്റെ കോൺട്രാക്ട് ഇതുവരെ പുതുക്കിയിട്ടില്ല. ഈ കരാർ പുതുക്കാനുള്ള വലിയ താല്പര്യം ഒന്നും ഇതുവരെ മെസ്സി കാണിച്ചിട്ടില്ല. മെസ്സിയെ ബാഴ്സയിലേക്ക് തിരികെ എത്തിക്കാൻ ബാഴ്സക്കും തിരികെ പോകാൻ മെസ്സിക്കും ആഗ്രഹമുണ്ട് എന്നുള്ളത് വ്യക്തമാണ്.പക്ഷേ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ബാഴ്സ കര കയറാത്തതിനാൽ അത് നിലവിൽ സാധ്യമല്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സ ആരാധകർ മുറവിളി ഉയർത്തുന്നുണ്ട്. മെസ്സിയും ബാഴ്സയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കാൻ വേണ്ടി താൻ പരമാവധി ശ്രമിക്കും എന്നുള്ള ഒരു ഉറപ്പ് ബാഴ്സ പ്രസിഡണ്ടായ ലാപോർട്ട നൽകിയിരുന്നു.അതേസമയം ബാഴ്സയ്ക്ക് മെസ്സിയെ എത്തിക്കാൻ കഴിയില്ല എന്നുള്ള ഒരു പ്രസ്താവന ലാലിഗ പ്രസിഡണ്ടായ ടെബാസ് നടത്തിയത് ആരാധകർക്ക് നിരാശ നൽകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *