വീണ്ടും തിളങ്ങി ക്രിസ്റ്റ്യാനോ,ലക്സംബർഗിനെ തകർത്തു വിട്ട് പോർച്ചുഗൽ.
ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് പോർച്ചുഗൽ ഇപ്പോൾ ലക്സംബർഗിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. പതിവുപോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ തിളങ്ങിയിട്ടുണ്ട്.രണ്ട് ഗോളുകളാണ് താരം നേടിയിട്ടുള്ളത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ കരസ്ഥമാക്കിയിരുന്നു. പിന്നീട് 64ആം മിനുട്ടിൽ അദ്ദേഹത്തെ പരിശീലകൻ പിൻവലിക്കുകയായിരുന്നു.
ഒമ്പതാം മിനുട്ടിൽ തന്നെ റൊണാൾഡോ ഗോൾ കണ്ടെത്തി.നുനോ മെന്റസായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയിരുന്നത്. പിന്നീട് സിൽവയുടെ അസിസ്റ്റിൽ നിന്നും ബെർണാഡോ സിൽവ പോർച്ചുഗലിന്റെ രണ്ടാം ഗോൾ നേടി. പതിനെട്ടാം മിനിറ്റിൽ സിൽവ തന്നെ വലകുലുക്കി.പലിഞ്ഞയായിരുന്നു ഈ ഗോളിന് അസിസ്റ്റ് നേടിയത്.
◎ 198 caps
— Squawka (@Squawka) March 26, 2023
◉ 122 goals
Cristiano Ronaldo has now scored more goals for Portugal than the next three highest scorers for his country combined. 🇵🇹 pic.twitter.com/vtJFHSkAJa
31ആം മിനുറ്റിൽ ക്രിസ്റ്റ്യാനോയുടെ അടുത്ത ഗോൾ പിറന്നു.ബ്രൂണോ നീട്ടി നൽകിയ ബോൾ റൊണാൾഡോ വീക്ക് ഫൂട്ട് കൊണ്ട് ഫിനിഷ് ചെയ്യുകയായിരുന്നു.പിന്നീട് 77ആം മിനുട്ടിൽ ഒട്ടാവിയോ ഗോൾ കണ്ടെത്തി.റഫയേൽ ലിയാവോ ആയിരുന്നു അസിസ്റ്റ് നൽകിയത്. പിന്നീട് ലഭിച്ച ഒരു പെനാൽറ്റി ലിയാവോ നഷ്ടപ്പെടുത്തിയെങ്കിലും നാലു മിനിറ്റിനു ശേഷം നെവസിന്റെ അസിസ്റ്റിൽ നിന്ന് ലിയാവോ ഗോൾ നേടിക്കൊണ്ട് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.