ഫിഫ റാങ്കിങ് :അർജന്റീന ഒന്നാം സ്ഥാനത്തേക്ക്, പിന്തള്ളുക ബ്രസീലിനെ!
കഴിഞ്ഞ സൗഹൃദ മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന തോൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന മറ്റൊരു സൗഹൃദ മത്സരത്തിൽ ബ്രസീൽ തോൽവി വാഴങ്ങുകയും ചെയ്തിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മൊറോക്കോ ബ്രസീലിനെ തോൽപ്പിച്ചത്.ഇതിപ്പോൾ ബ്രസീലിന് വലിയ ക്ഷീണം ചെയ്തിട്ടുണ്ട്.
അതായത് ഖത്തർ വേൾഡ് കപ്പിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഫിഫ റാങ്കിങ്ങിൽ ബ്രസീൽ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.എന്നാൽ ആ ഒന്നാം സ്ഥാനവും ഇപ്പോൾ അവർക്ക് നഷ്ടമാവുകയാണ്. ബ്രസീലിനെ പിന്തള്ളിക്കൊണ്ട് അർജന്റീന ഒന്നാം സ്ഥാനം കരസ്ഥമാക്കിയേക്കും എന്നാണ് പ്രമുഖ മാധ്യമമായ Tyc സ്പോർട്സ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.വരുന്ന ഏപ്രിൽ മാസത്തിൽ ആയിരിക്കും ഫിഫ തങ്ങളുടെ റാങ്കിംഗ് അപ്ഡേറ്റ് ചെയ്യുക.
🇦🇷🔝Con la derrota de Brasil contra Marruecos, la Scaloneta se trepa momentáneamente a la cima del Ranking Mundial de la FIFA por primera vez desde el 2016 y de vencer a Curazao podría asegurarse dicha colocación y el derecho de mirar a todos desde arriba en el mundo del fútbol. pic.twitter.com/qB7LJRbpIX
— TyC Sports (@TyCSports) March 26, 2023
അതായത് ഇപ്പോൾ ബ്രസീലിന് 1840.77 പോയിന്റാണ് ഉള്ളത്.ഈ പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. എന്നാൽ മൊറോക്കോയുടെ പരാജയപ്പെട്ടതോടുകൂടി അവരുടെ 6.56 പോയിന്റുകൾ കുറയും. ഇതിന്റെ ഫലമായി കൊണ്ട് അവരുടെ പോയിന്റ് 1834.2 ആവും. അതേസമയം അർജന്റീന പനാമയെ പരാജയപ്പെടുത്തിയതോടുകൂടി 1.52 പോയിന്റ് വർദ്ധിച്ചിരുന്നു. ഇതിന്റെ ഫലമായിക്കൊണ്ട് അർജന്റീനയുടെ പോയിന്റ് 1839.90 ആയി ഉയരും. അതിനർത്ഥം ഏപ്രിലിൽ ഫിഫ റാങ്കിംഗ് അപ്ഡേറ്റ് ചെയ്യുമ്പോൾ അർജന്റീന ആയിരിക്കും ഒന്നാം സ്ഥാനത്ത് എന്നുള്ളതാണ്.
Tyc നൽകുന്ന പുതുക്കിയ റാങ്കിംഗ് താഴെ നൽകുന്നു.
