ഫ്രീകിക്ക് ഗോളുമായി ക്രിസ്റ്റ്യാനോ,പോർച്ചുഗലിന് മിന്നുന്ന വിജയം, ഇറ്റലിയെ കീഴടക്കി ഇംഗ്ലണ്ട്!

ഇന്നലെ യൂറോ യോഗ്യത മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗല്ലിന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗൽ ലിച്ചൻസ്റ്റയിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോർച്ചുഗല്ലിന്റെ ഹീറോ.കാൻസെലോ,സിൽവ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ കൻസെലോയുടെ ഗോളിലൂടെയാണ് പോർച്ചുഗൽ ലീഡ് നേടിയത്. ആ ഒരു ഗോളിന്റെ ബലത്തിൽ ആദ്യപകുതിയിൽ പോർച്ചുഗൽ കളം വിട്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെർണാഡോ സിൽവയുടെ ഗോൾ പിറന്നു. പിന്നീട് 51ആം മിനിറ്റിൽ പോർച്ചുഗലിന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് ലീഡ് മൂന്നായി ഉയർത്തുകയായിരുന്നു.

അതിനുശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്ക് ഗോൾ പിറന്നത്.കഴിഞ്ഞ ക്ലബ്ബിന് വേണ്ടിയുള്ള മത്സരത്തിലും ഇതിന് സമാനമായ ഗോൾ റൊണാൾഡോ നേടിയിരുന്നു. ഈ ഗോളോടു കൂടി നാല് ഗോളുകളുടെ വിജയം പോർച്ചുഗൽ ഉറപ്പിക്കുകയായിരുന്നു.ഇന്റർനാഷണൽ ഫുട്ബോളിൽ റൊണാൾഡോ 120 ഗോളുകൾ പൂർത്തിയാക്കുകയും ചെയ്തു.

ഇന്നലെ നടന്ന മറ്റൊരു വമ്പൻ പോരാട്ടത്തിൽ ഇറ്റലിയെ പരാജയപ്പെടുത്താൻ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയം നേടിയിട്ടുള്ളത്.ഹാരി കെയ്ൻ,റൈസ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഗോളുകൾ നേടിയത്.റെറ്റേഗിയായിരുന്നു ഇറ്റലിയുടെ ഏക ഗോൾ സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *