മെസ്സി സൗദിയിലേക്കോ? തീരുമാനം ഇങ്ങനെ!
സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവി എന്താണ് എന്നുള്ളത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്.മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാൻ ഇനി കേവലം മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.ഈ കരാർ ഇതുവരെ മെസ്സി പുതുക്കിയിട്ടില്ല.അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം നേരത്തെ ചില റിപ്പോർട്ടുകൾ ഇതുമായി ബന്ധപ്പെട്ട് പുറത്തേക്ക് വന്നിരുന്നു. അതായത് ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് താല്പര്യമുണ്ട്. 600 മില്യൺ യൂറോയോളം സാലറിയായി കൊണ്ട് ലയണൽ മെസ്സിക്ക് അൽ ഹിലാൽ വാഗ്ദാനം ചെയ്തുവെന്നും ഇതിന്റെ ഫലമായിക്കൊണ്ട് ലയണൽ മെസ്സിയുടെ പിതാവ് അവരുമായി ചർച്ച നടത്തി എന്നൊക്കെയായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ഇതൊക്കെ വ്യാജ വാർത്തയാണ് എന്നുള്ള കാര്യം അദ്ദേഹത്തിന്റെ പിതാവ് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
🇦🇷 Selon Sport, Lionel Messi a décidé de ne pas poursuivre sa carrière en Arabie saoudite. La presse avait fait état d'une offre colossale d'Al-Hilal pour l'attirer.https://t.co/Hkj9dzNHES
— RMC Sport (@RMCsport) March 21, 2023
ഇപ്പോഴിതാ പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് സൗദി അറേബ്യയിലേക്ക് പോവാൻ മെസ്സി ഉദ്ദേശിക്കുന്നില്ല,നിലവിൽ അൽ ഹിലാലിനെ ലയണൽ മെസ്സി പരിഗണിക്കുന്നു പോലുമില്ല. ഏറ്റവും കൂടുതൽ സാധ്യതയുള്ളത് നിലവിൽ രണ്ടേ രണ്ട് ഓപ്ഷനുകളാണ്. ഒന്നുകിൽ ലയണൽ മെസ്സി കരാർ പുതുക്കി പാരീസിൽ തന്നെ തുടരും. അല്ലെങ്കിൽ MLS ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോകും.
ഈ രണ്ട് ഓപ്ഷനുകൾക്ക് മാത്രമാണ് ഇപ്പോൾ സാധ്യതയുള്ളത്.ലയണൽ മെസ്സിക്ക് ബാഴ്സയിലേക്ക് തിരികെ പോകാൻ ആഗ്രഹമുണ്ടെങ്കിലും നിലവിൽ അത് സാധ്യമായേക്കില്ല.പ്രത്യേകിച്ച് ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇതിന് തടസ്സം നിൽക്കുന്നത്. ലയണൽ മെസ്സി പിഎസ്ജി യിൽ തന്നെ തുടരുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.