വീണ്ടും പോർച്ചുഗൽ ടീമിൽ, ഏറെ സന്തോഷവനായി CR7!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. താരത്തിന് വേൾഡ് കപ്പിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.മാത്രമല്ല പലപ്പോഴും ബെഞ്ചിൽ ഇരിക്കേണ്ടി വരികയും ചെയ്തിരുന്നു. പോർച്ചുഗൽ വേൾഡ് കപ്പിൽ നിന്നും പുറത്തായതോടുകൂടി പരിശീലകനായ ഫെർണാണ്ടോ സാന്റോസിന് സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസ്സിന് കീഴിൽ ഒരു പുതിയ തുടക്കത്തിനുള്ള ഒരുക്കത്തിലാണ് പോർച്ചുഗൽ ദേശീയ ടീം ഉള്ളത്.യുറോ യോഗ്യത മത്സരത്തിൽ ലിച്ചൻസ്റ്റയിനെയാണ് പോർച്ചുഗൽ നേരിടുക . ഈ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനങ്ങൾ ഇപ്പോൾ പോർച്ചുഗൽ നടത്തുന്നുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞദിവസം ടീമിനോടൊപ്പം പരിശീലനം നടത്തുകയും ചെയ്തിരുന്നു.
ഈ പരിശീലനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.പോർച്ചുഗൽ ദേശീയ ടീമിൽ മടങ്ങിയെത്താനായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.താരത്തിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.
Muito feliz por voltar à nossa seleção e poder representar novamente Portugal!🇵🇹🙌🏼 pic.twitter.com/TuVSZ4D8as
— Cristiano Ronaldo (@Cristiano) March 21, 2023
‘ ഒരിക്കൽക്കൂടി ദേശീയ ടീമിലേക്ക് മടങ്ങിയെത്താൻ ആയതിലും ഒരിക്കൽ കൂടി പോർച്ചുഗലിന്റെ പ്രതിനിധീകരിക്കാൻ ആവുന്നതിലും ഞാൻ ഒരുപാട് ഹാപ്പിയാണ് ‘ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് ഇപ്പോൾ കഴിയുന്നുണ്ട്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ക്രിസ്റ്റ്യാനോക്ക് റോബെർട്ടോ മാർട്ടിനസ് ഇടം നൽകുമോ എന്നുള്ളതാണ് ഇനി കണ്ടറിയേണ്ട കാര്യം.