ബ്രസീലിന്റെ അടുത്ത പരിശീലകനാര്? നിർണായക വെളിപ്പെടുത്തലുമായി എഡേഴ്സൺ!

വരുന്ന സൗഹൃദ മത്സരത്തിൽ മൊറോക്കോയെ നേരിടാനുള്ള ഒരുക്കത്തിലാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഉള്ളത്. വരുന്ന ഞായറാഴ്ച മൊറോക്കോയിൽ വെച്ചാണ് ഈ മത്സരം നടക്കുക. ഖത്തർ വേൾഡ് കപ്പിന് ശേഷം ടിറ്റെ പരിശീലകസ്ഥാനം രാജിവെച്ചതോടെ ഒരു സ്ഥിര പരിശീലകനെ ഇതുവരെ കണ്ടെത്താൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല.ബ്രസീലിന്റെ അണ്ടർ 20 പരിശീലകനായിരുന്ന റാമോൻ മെനസസാണ് ബ്രസീലിന്റെ താൽക്കാലിക പരിശീലകനായി കൊണ്ട് ചുമതലയേറ്റിരിക്കുന്നത്.

ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ബ്രസീലിന്റെ ഗോൾ കീപ്പറായ എടേഴ്‌സൺ ഭാവിയിൽ ആരാവും ബ്രസീലിന്റെ പരിശീലകൻ എന്നതിനെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്.കാർലോ ആഞ്ചലോട്ടിയുടെ പേരാണ് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്.ആഞ്ചലോട്ടി വരാൻ വലിയ സാധ്യതയുണ്ട് എന്നാണ് ഈ ഗോൾകീപ്പർ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘ആഞ്ചലോട്ടിയുടെ കാര്യത്തെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഞാൻ കാസ മിറോ,വിനീഷ്യസ്,മിലിറ്റാവോ എന്നിവരുമായി സംസാരിച്ചിരുന്നു.അദ്ദേഹം വളരെ അസാധാരണമായ ഒരു പരിശീലകനാണ് എന്നുള്ളത് അവർ എന്നോട് പറഞ്ഞു. എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു, മാത്രമല്ല തന്റെ പരിശീലകരിയറിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി വിജയിച്ച ഒരു പരിശീലകനാണ് ആഞ്ചലോട്ടി. അദ്ദേഹം ഇവിടെക്ക് എത്തുമോ ഇല്ലയോ എന്നുള്ളത് ഭാവിയിൽ നമുക്ക് നോക്കിക്കാണാം. പക്ഷേ അദ്ദേഹം ഇവിടെ പരിശീലകനായി വരാൻ ഇപ്പോൾ വലിയ സാധ്യതകൾ ഉണ്ട് “ഇതാണ് ബ്രസീൽ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

അതായത് നിലവിൽ ആഞ്ചലോട്ടി റയൽ മാഡ്രിഡ് പരിശീലകൻ ആണ്. പക്ഷേ ഈ സീസണിന് ശേഷം അദ്ദേഹം ക്ലബ്ബ് വിടാൻ സാധ്യതകൾ ഏറെയാണ്. റയൽ മാഡ്രിഡ് വിടുകയാണെങ്കിൽ തീർച്ചയായും ആഞ്ചലോട്ടി ബ്രസീലിലേക്ക് എത്താൻ തന്നെയാണ് സാധ്യത. അതുതന്നെയാണ് ഇപ്പോൾ എഡേഴ്സന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *