മെസ്സി ഗാൾട്ടിയറുമായി ഉടക്കി ട്രെയിനിങ് പൂർത്തിയാക്കാതെ കളം വിട്ടുവെന്ന കാര്യത്തിൽ പ്രതികരിച്ച് മെസ്സിയുടെ പിതാവ്!
സൂപ്പർ താരം ലയണൽ മെസ്സിയെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്.മെസ്സി ഇതുവരെ പിഎസ്ജിയുമായി തന്റെ കോൺട്രാക്ട് പുതുക്കിയിട്ടില്ല.ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.
ഇന്നലെ പ്രധാനമായും ലയണൽ മെസ്സിയെ കുറിച്ച് പുറത്തേക്ക് വന്ന ഒരു വാർത്ത എന്നുള്ളത്, മെസ്സി പിഎസ്ജി പരിശീലകനായ ഗാൾട്ടിയറുമായി പ്രശ്നത്തിലായെന്നും അതുകൊണ്ടുതന്നെ അദ്ദേഹം പരിശീലനം പൂർത്തിയാക്കാതെ മൈതാനം വിട്ടു എന്നുമായിരുന്നു വാർത്ത.ഫ്രഞ്ച് ജേണലിസ്റ്റ് തന്നെയായിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ ലയണൽ മെസ്സിയുടെ പിതാവ് ഇത് പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. തികച്ചും വ്യാജമാണ് എന്നാണ് സോഷ്യൽ മീഡിയയിലൂടെ ലയണൽ മെസ്സിയുടെ പിതാവ് ഈ വാർത്തയെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്.മാത്രമല്ല മറ്റു രണ്ട് വാർത്തകളും വ്യാജമാണ് എന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
അതായത് ലയണൽ മെസ്സിയുടെ കോൺട്രാക്ട് പുതുക്കുന്ന കാര്യത്തിൽ പിഎസ്ജി മെസ്സിയുടെ കണ്ടീഷനുകൾ അംഗീകരിക്കില്ല, മെസ്സി സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിനോട് 600 മില്യൺ യൂറോ സാലറി ആയി കൊണ്ട് ആവശ്യപ്പെടും, ഈ രണ്ട് വാർത്തകളും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നതായിരുന്നു. ഈ രണ്ടു വാർത്തകളും ഇപ്പോൾ മെസ്സിയുടെ പിതാവ് വ്യാജമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
” എത്ര നാൾ നിങ്ങൾ ഇങ്ങനെ കള്ളം പറയും ? എന്താണ് അവർ ടെസ്റ്റ് ചെയ്യുന്നത്?ഈ വാർത്തകൾ എല്ലാം തികച്ചും വ്യാജമാണ്.ഞാൻ ഒന്നിലും വിശ്വസിക്കുന്നില്ല. ഫോളോവേഴ്സിനെ വർധിപ്പിക്കാൻ വേണ്ടി പലരും പടച്ചുവിടുന്ന ഈ വാർത്തകൾ ഇനി ഞങ്ങൾ ഒരുപാട് കാലം സഹിച്ചെന്ന് വരില്ല “ജോർഹെ മെസ്സി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഏതായാലും കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ മെസ്സി പങ്കെടുത്തിട്ടുണ്ട്.പിഎസ്ജിയുടെ അടുത്ത മത്സരം മെസ്സി കളിക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.