ഉറക്കത്തിലേക്ക് വീഴരുത്:അർജന്റൈൻ താരങ്ങൾക്ക് സ്കലോണിയുടെ മുന്നറിയിപ്പ്.

ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന കഴിഞ്ഞ ഒന്നര വർഷത്തിനിടെ സാധ്യമായതെല്ലാം സ്വന്തമാക്കുകയായിരുന്നു. കോപ്പ അമേരിക്ക കിരീടമായിരുന്നു എല്ലാത്തിന്റെയും തുടക്കം. അതിനുശേഷം ഫൈനലിസിമയും വേൾഡ് കപ്പും നേടിയതോടുകൂടി അർജന്റീന സമ്പൂർണ്ണരാവുകയായിരുന്നു. കഴിയാവുന്നതെല്ലാം ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ സ്കലോണിക്ക് കീഴിൽ അർജന്റീന സ്വന്തമാക്കി.

എന്നാൽ ഈ നേട്ടങ്ങളിൽ മാത്രമായി അഭിരമിച്ച് ഇരിക്കരുത് എന്നുള്ള ഒരു മുന്നറിയിപ്പ് പരിശീലകനായ സ്കലോണി തന്റെ താരങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇനിയും കൂടുതൽ ഇംപ്രൂവ് ആവണം എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്. മാത്രമല്ല വരുന്ന സൗഹൃദമത്സരങ്ങൾക്കുള്ള ടീമിൽ ഒരുപാട് യുവതാരങ്ങൾക്ക് ഇദ്ദേഹം അവസരം നൽകിയിരുന്നു. ഇതിനെക്കുറിച്ചും ഇപ്പോൾ സ്കലോണി സംസാരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഫുട്ബോളിൽ ആണെങ്കിലും ജീവിതത്തിൽ ആണെങ്കിലും നാം എപ്പോഴും ഇമ്പ്രൂവ് ആവാൻ ശ്രമിച്ചുകൊണ്ടിരിക്കണം. തീർച്ചയായും അർഹിക്കുന്നവർക്ക് അവസരം നൽകുക തന്നെ ചെയ്യും. യുവതാരങ്ങൾ അവസരം അർഹിക്കുന്നുണ്ടെങ്കിൽ അവർക്ക് അത് ലഭിക്കുക തന്നെ ചെയ്യും. അതായത് നിങ്ങൾ ഒരിക്കലും ഉറക്കത്തിലേക്ക് വിടരുത്, എപ്പോഴും ഇംപ്രൂവ് ആയിക്കൊണ്ടേയിരിക്കണം.നിങ്ങൾക്ക് എപ്പോഴും വേൾഡ് കപ്പിന് കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരിക്കാൻ കഴിയില്ല. ജീവിതം മുന്നോട്ടു പോവുകയാണ്, അതോടൊപ്പം മുന്നോട്ടുപോകണം. ചുരുങ്ങിയ പക്ഷം ഇമ്പ്രൂവ് ആവാൻ ശ്രമിക്കുകയെങ്കിലും വേണം ” ഇതാണ് അർജന്റീനയുടെ പരിശീലകനായ സ്കലോണി പറഞ്ഞിട്ടുള്ളത്.

അതായത് നിലവിൽ അർജന്റീന ദേശീയ ടീമിലുള്ള താരങ്ങളുടെ സ്ഥാനങ്ങൾ ഒന്നും സുരക്ഷിതമല്ല എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്.യുവതാരങ്ങൾ മികച്ച പ്രകടനം നടത്തുകയാണെങ്കിൽ അവർക്ക് അവസരം നൽകുമെന്ന് തന്നെയാണ് സ്കലോണി വ്യക്തമാക്കുന്നത്.ഈ വരുന്ന രണ്ട് സൗഹൃദമത്സരങ്ങളിൽ ഏതൊക്കെ യുവതാരങ്ങൾക്ക് അവസരം ലഭിക്കും എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *