പ്രവർത്തന മേഖല വ്യാപിപ്പിക്കാൻ റൊണാൾഡോ,പോർച്ചുഗല്ലിൽ പുതിയ ക്ലബ്ബിനെ വാങ്ങുന്നു!

ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ ഫുട്ബോളിൽ നിന്നും വിരമിച്ചതിനു ശേഷം ക്ലബ്ബുകളുടെ ഉടമസ്ഥതയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിൽ രണ്ട് ക്ലബ്ബുകൾ റൊണാൾഡോ നസാരിയോ സ്വന്തമാക്കിയിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബായ റയൽ വല്ലഡോലിഡ്, ബ്രസീലിയൻ ക്ലബ്ബായ ക്രൂസയ്റോ എന്നീ ക്ലബ്ബുകൾ റൊണാൾഡോയുടെ ഉടമസ്ഥതയിലാണ് നിലവിലുള്ളത്.

എന്നിരുന്നാലും തന്റെ പ്രവർത്തന മേഖല വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റൊണാൾഡോ ഇപ്പോളുള്ളത്.ഇനി പോർച്ചുഗലിലാണ് റൊണാൾഡോ പുതിയ ഒരു ക്ലബ്ബിന് സ്വന്തമാക്കുക. പോർച്ചുഗലിലെ തേർഡ് ഡിവിഷൻ ക്ലബ്ബായ അമോറ എന്ന ക്ലബ്ബിന് വാങ്ങാനാണ് റൊണാൾഡോ ഇപ്പോൾ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. 2021 ലാണ് പോർച്ചുഗീസ് ഫുട്ബോൾ മാർക്കറ്റിൽ ഇവർ പ്രവേശിക്കുന്നത്. സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസിന്റെ ഷെയർ ഹോൾഡർ ആയ ഹോസേ മരിയ ഗല്ലേഗോയുടെ ഉടമസ്ഥതയിലാണ് നിലവിൽ ഈ പോർച്ചുഗീസ് ക്ലബ്ബ് ഉള്ളത്.

75% ആണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ളത്.ഇത് വാങ്ങാൻ ആണ് റൊണാൾഡോ ഇപ്പോൾ താൽപര്യം അറിയിച്ചിട്ടുള്ളത്. പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ നിന്നും 20 കിലോമീറ്റർ മാത്രം അകലെയാണ് ഈ ക്ലബ്ബ് സ്ഥിതി ചെയ്യുന്നത്. ഏതായാലും വൈകാതെ തന്നെ റൊണാൾഡോ ഈ ക്ലബ്ബിനെ സ്വന്തമാക്കിയേക്കും എന്നാണ് Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള റയൽ വല്ലഡോലിഡ് ലാലിഗയിൽ ആണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. പതിനാലാം സ്ഥാനത്താണ് ഈ ക്ലബ്ബ് പോയിന്റ് ടേബിളിൽ ഉള്ളത്. അതേസമയം ബ്രസീലിയൻ ക്ലബ്ബായ ക്രൂസയ്റോ ബ്രസീലിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *