അർജന്റീന താരത്തെ പുറത്താക്കണം, ക്ലബ്ബിന് മുന്നിൽ നിരാഹാര സമരവുമായി ആരാധകൻ!

അർജന്റൈൻ സെന്റർ ബാക്കായ ലിയനാർഡോ ബലേർഡി നിലവിൽ ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് മാഴ്സെയുടെ താരമാണ്.പക്ഷേ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് അദ്ദേഹം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പിഎസ്ജിക്കെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മാഴ്സെ പരാജയപ്പെട്ടിരുന്നു.അന്ന് നിരവധി മിസ്റ്റേക്കുകൾ ഈ പ്രതിരോധനിര താരം നടത്തിയിരുന്നു.

മാത്രമല്ല കഴിഞ്ഞ കോപ ഡി ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ മാഴ്സെ പുറത്തായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു രണ്ടാം നിര ക്ലബ്ബ് മാഴ്സെയെ പുറത്താക്കിയത്. ആ മത്സരത്തിൽ ഒരു പെനാൽറ്റി ബലേർഡി പാഴാക്കിയിരുന്നു.അവിടംകൊണ്ടും അവസാനിച്ചില്ല. കഴിഞ്ഞ സ്ട്രാസ്ബർഗിനെതിരെയുള്ള മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ തന്നെ അദ്ദേഹം റെഡ് കാർഡ് കണ്ടിരുന്നു. മത്സരത്തിൽ മാഴ്സെ സമനില വഴങ്ങുകയും ചെയ്തിരുന്നു.

ഇങ്ങനെ വളരെ മോശം ഫോമിലൂടെയാണ് അർജന്റീന പ്രതിരോധ നിരക്കാരൻ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.ഈയൊരു അവസരത്തിൽ ഒരു ഒളിമ്പിക് മാഴ്സെ ആരാധകൻ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.ഒളിമ്പിക് മാഴ്സെയുടെ ട്രെയിനിങ് ഗ്രൗണ്ടിന് മുന്നിലാണ് ഇദ്ദേഹം ബലേർഡിക്കെതിരെ പ്ലക്കാർഡുമായി പ്രതിഷേധം നടത്തുന്നത്. മാത്രമല്ല ഇദ്ദേഹം താരത്തെ പുറത്താക്കാൻ വേണ്ടി നിരാഹാരസമരത്തിലേക്കും കടന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ ആരാധകൻ പ്രതിഷേധം നടത്തുന്നതിന്റെ വീഡിയോ ഒക്കെ ട്വിറ്ററിൽ ലഭ്യമാണ്.ബലേർഡിയെ ക്ലബ്ബിൽ നിന്ന് പുറത്താക്കണമെന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ ആവശ്യം.അതിനുവേണ്ടി പോകാനും ഇദ്ദേഹം തയാറാണ്. 2026 വരെയാണ് ബലേർഡിക്ക് ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. താരത്തിന്റെ മോശം പ്രകടനം ക്ലബ്ബിന് തലവേദനയാണെങ്കിലും അദ്ദേഹത്തെ ഒഴിവാക്കാൻ ഒക്കെ മാഴ്സെ തയ്യാറാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *