ഗോളടിച്ച് കൂട്ടാൻ സൂപ്പർതാരത്തെ എത്തിക്കണം, കാര്യങ്ങൾ വേഗത്തിലാക്കി പിഎസ്ജി!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പതിവുപോലെ പിഎസ്ജി നേരത്തെ തന്നെ പുറത്തായിരുന്നു.ബയേൺ ആണ് ഇത്തവണ പിഎസ്ജിക്ക് മുന്നിൽ വിലങ്ങ് തടിയായത്. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വലിയ ഒരു അഴിച്ചുപണിക്കുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്. നിരവധി താരങ്ങൾക്ക് വരുന്ന സമ്മറിൽ ക്ലബ്ബ് വിടേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,നെയ്മർ ജൂനിയർ,സെർജിയോ റാമോസ് എന്നിവരൊക്കെ അടുത്ത സീസണിൽ ക്ലബ്ബിൽ തന്നെ ഉണ്ടാവും എന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളും ഇല്ല. അതേസമയം വരുന്ന സമ്മറിൽ കൂടുതൽ മികച്ച താരങ്ങളെ എത്തിച്ചുകൊണ്ട് ഒരിക്കൽ കൂടി ടീമിനെ പുനർ നിർമിക്കാനാണ് അവരുടെ സ്പോർട്ടിംഗ് അഡ്വൈസർ ആയ ലൂയിസ് കാമ്പോസ് ഇപ്പോൾ ലക്ഷ്യം വെച്ചിരിക്കുന്നത്.

ഈ സീസണിൽ തകർപ്പൻ ഫോമിലാണ് നാപ്പോളിയുടെ നൈജീരിയൻ സ്ട്രൈക്കർ ആയ വിക്ടർ ഒസിംഹൻ കളിച്ചുകൊണ്ടിരിക്കുന്നത്.ഒരുപാട് ക്ലബ്ബുകൾ താരത്തിനു വേണ്ടി ഇപ്പോൾ സജീവമായി രംഗത്തുണ്ട്. ആ കൂട്ടത്തിലേക്ക് ഇപ്പോൾ പിഎസ്ജിയും വന്നുചേർന്നിട്ടുണ്ട് എന്ന് മാത്രമല്ല അവർ കാര്യങ്ങൾ അത് വേഗത്തിലാക്കിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുന്നേ പിഎസ്ജി അധികൃതർ വിക്ടർ ഒസിംഹന്റെ ക്യാമ്പുമായി ചർച്ചകൾ നടത്തിയിരുന്നു.

പക്ഷേ താരത്തെ എത്തിക്കുക എന്നുള്ളത് പിഎസ്ജിക്ക് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. എന്തെന്നാൽ അദ്ദേഹം പോകാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്. തന്റെ ആ സ്വപ്നം പിഎസ്ജിയെ ഒസിംഹന്റെ ക്യാമ്പ് അറിയിച്ചതാണ് വിവരങ്ങൾ. എന്നിരുന്നാലും താരത്തെ കൺവിൻസ് ചെയ്യാനുള്ള ശ്രമങ്ങൾ പിഎസ്ജിയുടെ ഭാഗത്ത് നിന്നുണ്ടാവും.പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഈ നൈജീരിയൻ സ്ട്രൈക്കർക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്.ഈ ഇറ്റാലിയൻ ലീഗിൽ 19 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടാൻ ഈ നാപ്പോളി സൂപ്പർതാരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *