നഗ്നത പ്രദർശിപ്പിച്ചെന്ന് ആരോപണം, സിറ്റി താരത്തിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ കെയ്ൽ വാൾക്കറുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് കഴിഞ്ഞദിവസം പുറത്തുവന്നിട്ടുള്ളത്. അതായത് ഒരു ബാറിൽ വച്ച് വാൾക്കർ പരസ്യമായി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ഈ വിഷയത്തിലാണ് ആരോപണങ്ങൾ ഉയർന്നതും ഇതിന്റെ തെളിവുകൾ പുറത്തേക്ക് വരികയും ചെയ്തിട്ടുള്ളത്.

പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാത്രമല്ല ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സൺ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ഇപ്പോൾ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചെഷെയർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

എന്നാൽ ഈ വിഷയത്തിൽ ഇതുവരെ അറസ്റ്റുകൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല എന്നുള്ള കാര്യം ഇവർ സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം മാഞ്ചസ്റ്റർ സിറ്റിയോ കെയ്ൽ വാൾക്കറോ ഈ വിഷയത്തിൽ യാതൊരുവിധ പ്രതികരണങ്ങളും നടത്തിയിട്ടില്ല.താരം നിലവിൽ പരിശീലനം നടത്തുന്നുണ്ട്. ഏതായാലും കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ ഇതിലെ നിജസ്ഥിതി വ്യക്തമാവുകയുള്ളൂ.

ലൈംഗിക അതിക്രമം നടത്തിയതിന്റെ ശിക്ഷയായി കൊണ്ടാണ് സൂപ്പർതാരമായ ഡാനി ആൽവസ് ഇപ്പോൾ ജയിലിൽ തുടരുന്നത്. മാത്രമല്ല പിഎസ്ജി സൂപ്പർതാരമായ അഷറഫ് ഹക്കീമിക്കെതിരെ അന്വേഷണങ്ങൾ നടക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *