ചാമ്പ്യൻസ് ലീഗിലെ പുറത്താവൽ,PSG വിടുമോ? വ്യക്തമാക്കി എംബപ്പേ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിലും പിഎസ്ജിക്ക് തോൽവി രുചിക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയേൺ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ചോപോ മൊട്ടിങ്,സെർജി ഗ്നാബ്രി എന്നിവരാണ് ബയേണിന്റെ ഗോളുകൾ നേടിയത്.2 പാദങ്ങളിലുമായി മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.
ക്ലബ്ബിന്റെ ഈ മോശം പ്രകടനത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേ വളരെയധികം അസ്വസ്ഥനാണ്. ഇതാണ് തങ്ങളുടെ പരമാവധി മികച്ച പ്രകടനം എന്നാണ് എംബപ്പേ തുറന്നു പറഞ്ഞത്. പക്ഷേ ഈ പുറത്താവിൽ തന്നെ ഭാവിയെ സ്വാധീനിക്കില്ലെന്നും താൻ ക്ലബ്ബിൽ തന്നെ തുടരും എന്നുമാണ് എംബപ്പേ വ്യക്തമാക്കിയിട്ടുള്ളത്.മത്സരശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.
Kylian Mbappé on elimination that can play on his future: “No, no, I’m calm — the only thing that matters to me this season is to win now Ligue 1 and then we’ll see” 🚨🔴🔵 #PSG
— Fabrizio Romano (@FabrizioRomano) March 8, 2023
“At the moment, I’m only talking about this season. Nothing else matters to me. We are disappointed”. pic.twitter.com/Co1Iv1jOsC
“ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു.ഇതാണ് ഞങ്ങളുടെ മാക്സിമം പ്രകടനം. ഇനി ഞങ്ങൾ ലീഗ് വണ്ണിൽ മാത്രമായി ഒതുങ്ങും. പക്ഷേ ഈ പുറത്താവൽ എന്റെ ഭാവിയെ ബാധിക്കുകയില്ല.ഞാൻ വളരെയധികം ശാന്തനാണ്.ഇപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം ലീഗ് കിരീടം നേടുക എന്നുള്ളതാണ്. അതിനുശേഷം ബാക്കിയുള്ളതെല്ലാം നോക്കാം “ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
ഇന്നലത്തെ മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ എംബപ്പേക്ക് സാധിച്ചിരുന്നില്ല.ബയേണിന്റെ പ്രതിരോധനിര മികച്ച രൂപത്തിൽ ആയിരുന്നു നിലകൊണ്ടിരുന്നത്. അതേസമയം അതിനു മുന്നേ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ നേടാൻ എംബപ്പേക്ക് സാധിച്ചിരുന്നു.