മെസ്സിക്ക് അർജന്റീന ചെയ്തു നൽകിയത് ബ്രസീൽ നെയ്മർക്കും ചെയ്തു നൽകണം : അഭിപ്രായവുമായി സുവാരസ്.

2022 വേൾഡ് കപ്പ് ഒരുപക്ഷേ തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും എന്നുള്ള കാര്യം നെയ്മർ ജൂനിയർ നേരത്തെ പറഞ്ഞിരുന്നു.പക്ഷേ ബ്രസീൽ കഴിഞ്ഞ വേൾഡ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്താവുകയായിരുന്നു. വേൾഡ് കപ്പ് കിരീടം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നിയമങ്ങൾക്ക് സാധിച്ചില്ല. അതേസമയം ലയണൽ മെസ്സിയാണ് അർജന്റീനക്കൊപ്പം കിരീടം നേടിയത്.

അതുകൊണ്ടുതന്നെ 2026 വേൾഡ് കപ്പിൽ നെയ്മർ ജൂനിയർ ഉണ്ടാവുമെന്ന് തന്നെയാണ് ഇപ്പോൾ പറയാൻ സാധിക്കുക. 2026 വേൾഡ് കപ്പ് നേടണമെങ്കിൽ ബ്രസീൽ എന്ത് ചെയ്യണം എന്നുള്ളത് സൂപ്പർതാരമായ സുവാരസ് ഇപ്പോൾ പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സിക്ക് വേണ്ടി അർജന്റീന താരങ്ങൾ കളിച്ചത് പോലെ നെയ്മർക്കു വേണ്ടി കളിക്കുന്ന ഒരു ടീമിനെ ഉണ്ടാക്കണമെന്നാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“35ആം വയസ്സിലാണ് ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം അർജന്റീനക്കൊപ്പം നേടിയത്. അദ്ദേഹത്തിന് വേണ്ടി കളിക്കുന്ന ഒരു ടീം അവിടെ ഉണ്ടായിരുന്നു.2026 വേൾഡ് കപ്പ് നെയ്മർ കളിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 34 ആയിരിക്കും. കിരീടം നേടാനുള്ള പെർഫെക്ട് സമയമാണത്. ബ്രസീൽ ചെയ്യേണ്ടത് നെയ്മർക്ക് വേണ്ടി കളിക്കുന്ന 10 താരങ്ങളെ അദ്ദേഹത്തിന്റെ ചുറ്റും നിർത്തുക എന്നുള്ളതാണ്.തീർച്ചയായും വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. പക്ഷേ നെയ്മറുടെ ചുറ്റും അദ്ദേഹത്തിന് വേണ്ടി മികച്ച താരങ്ങളെ അണിനിരത്തിയാൽ നെയ്മർക്ക് വേൾഡ് കപ്പ് നേടാൻ കഴിയും ” ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.

ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ദേശീയ ടീമിന്റെ കാര്യത്തിൽ ഇതായിരുന്നു സംഭവിച്ചിരുന്നത്. ലയണൽ മെസ്സിക്ക് വേണ്ടി പോരാട്ട വീര്യത്തോട് കൂടി ഓരോ താരങ്ങളും കളിക്കുകയായിരുന്നു. അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് അവർക്ക് വേൾഡ് കപ്പ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *