നാണക്കേടിന്റെ അങ്ങേയറ്റം കണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂളിനോട് പരാജയപ്പെട്ടത് 7 ഗോളുകൾക്ക്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിൽ ഒന്നാണ്.എറിക് ടെൻ ഹാഗിന് കീഴിൽ മികച്ച പ്രകടനം നടത്തിപ്പോരുന്ന യുണൈറ്റഡിന് ഇത്രയും വലിയ ഒരു തോൽവി ഏറ്റുവാങ്ങേണ്ടി വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.ആൻഫീൽഡിൽ എതിരില്ലാത്ത 7 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തകർന്നടിഞ്ഞത്.
രണ്ടാം പകുതിയിലാണ് ലിവർപൂളിന്റെ സംഹാരതാണ്ഡവം കാണാൻ കഴിഞ്ഞത്.രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ മുഹമ്മദ് സല തന്നെയാണ് പതിവുപോലെ യുണൈറ്റഡിനെ തകർത്തെറിഞ്ഞത്.ഡാർവിൻ നുനസ്,കോഡി ഗാക്പോ എന്നിവർ രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ ബ്രസീലിയൻ സൂപ്പർതാരമായ റോബർട്ടോ ഫിർമിനോ പകരക്കാരനായി വന്ന ഒരു ഗോളും ഒരു അസിസ്റ്റും കരസ്ഥമാക്കുകയായിരുന്നു.
Reminder: Liverpool scored S-E-V-E-N goals against Manchester United 🎥
— B/R Football (@brfootball) March 5, 2023
(via @LFC) pic.twitter.com/yxQ3iB7Jdd
മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കാഴ്ചക്കാരായി നിൽക്കാൻ മാത്രമാണ് സാധിച്ചത്.അത്രയേറെ ആധിപത്യമാണ് ലിവർപൂൾ പുലർത്തിയത്. 25 മത്സരങ്ങളിൽ നിന്ന് 49 പോയിന്റ് ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 42 പോയിന്റ് ഉള്ള ലിവർപൂൾ അഞ്ചാം സ്ഥാനത്താണ് നിലകൊള്ളുന്നത്.