മെസ്സി എംബപ്പേയെ ബോസ് ആവാൻ അനുവദിച്ചു :മുൻ താരം പറയുന്നു!

ഇന്ന് ഫ്രഞ്ച് ലീഗിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ നാന്റസാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക.

കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ഒളിമ്പിക് മാഴ്സെയെ പിഎസ്ജി പരാജയപ്പെടുത്തിയിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ പിഎസ്ജി വിജയം നേടിയത്. ലയണൽ മെസ്സിയും എംബപ്പേയുമാണ് ആ മത്സരത്തിൽ തിളങ്ങിയത്.എംബപ്പേ രണ്ട് ഗോളുകളും ഒരു അസിസ്റ്റും കരസ്ഥമാക്കിയപ്പോൾ ലയണൽ മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടുകയായിരുന്നു.

ആ മത്സരത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ മുൻ താരമായിരുന്ന റോബർട്ട് പൈറസ് പങ്കുവെച്ചിട്ടുണ്ട്. അതായത് കളിക്കളത്തിൽ കിലിയൻ എംബപ്പേയെ ബോസാവാൻ ലയണൽ മെസ്സി അനുവദിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മെസ്സി എംബപ്പേക്ക് വേണ്ടി കളിച്ചുവെന്നും മെസ്സിയുടെ എളിമയെയാണ് അത് കാണിക്കുന്നതെന്നും പൈറസ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് തോന്നുന്നത് കളത്തിന് പുറത്ത് വച്ച് തന്നെ എല്ലാ താരങ്ങളുടെയും ആറ്റിറ്റ്യൂഡിൽ മാറ്റമുണ്ടായി എന്നുള്ളതാണ്.എല്ലാവരും പരസ്പരം സംസാരിച്ചു കാണണം. മത്സരത്തിൽ യാതൊരു സെൽഫിഷ്നസും ഇല്ലാതെയാണ് കിലിയൻ എംബപ്പേ കളിച്ചിരുന്നത്.ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലെ രാജാവായിരുന്നു. പക്ഷേ അദ്ദേഹം ഇവിടെ പിഎസ്ജിയിൽ കിലിയൻ എംബപ്പേയെ ബോസ് ആവാൻ അനുവദിച്ചു. അദ്ദേഹം കഴിഞ്ഞ മത്സരത്തിലൊക്കെ കിലിയൻ എംബപ്പേക്ക് വേണ്ടിയാണ് കളിച്ചിരുന്നത്.ലയണൽ മെസ്സിയുടെ എളിമയെയാണ് അത് കാണിക്കുന്നത്. ഈ കാരണങ്ങൾ കൊണ്ടൊക്കെയാണ് പിഎസ്ജി ആ മത്സരത്തിൽ വിജയിച്ചു കയറിയത് “ഇതാണ് റോബർട്ട് പൈറസ് പറഞ്ഞിട്ടുള്ളത്.

ഇന്നത്തെ മത്സരത്തിലും നെയ്മർ ജൂനിയർ പരിക്കു മൂലം കളിക്കില്ല.എംബപ്പേയും മെസ്സിയും തങ്ങളുടെ മികവ് ആവർത്തിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *