എമി മാർട്ടിനസിന്റെ ഡിമാൻഡ് വർദ്ധിക്കുന്നു,മൂന്ന് വമ്പൻ ക്ലബ്ബുകൾ രംഗത്ത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അസാധാരണമായ പ്രകടനം പുറത്തെടുത്ത ഗോൾ കീപ്പർ ആണ് അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. അദ്ദേഹത്തിന്റെ മികവിലാണ് അർജന്റീന കിരീടം നേടിയത്. വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടിയതിന് പിന്നാലെ അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഫിഫ ബെസ്റ്റ് പുരസ്കാരവും എമിലിയാനോ മാർട്ടിനസ് നേടിയിരുന്നു.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചു കൊണ്ടിരിക്കുന്നത്.അവർക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ യോഗ്യത ലഭിക്കാറില്ല. അന്താരാഷ്ട്രതലത്തിൽ എല്ലാം ലഭിച്ചതിനാൽ ഇനി ചാമ്പ്യൻസ് ലീഗാണ് തന്റെ ലക്ഷ്യമെന്ന് എമി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ആസ്റ്റൻ വില്ല വിടാൻ ഉദ്ദേശിക്കുന്നുണ്ട്.

50 മില്യൺ യൂറോ ആയിരിക്കും താരത്തിന് വേണ്ടി വിലയായി കൊണ്ട് നൽകേണ്ടി വരിക.നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മൂന്ന് വമ്പൻ ക്ലബ്ബുകൾ താരത്തിന് വേണ്ടി രംഗത്തുവന്ന് കഴിഞ്ഞു എന്നാണ് പ്രമുഖ മാധ്യമമായ ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ടോട്ടന്‍ഹാം ഹോട്സ്പർ എന്നിവർക്കാണ് ഈ അർജന്റീന ഗോൾകീപ്പറിൽ താല്പര്യമുള്ളത്.

ഡേവിഡ് ഡി ഹിയയുടെ കോൺട്രാക്ട് പുതുക്കുന്ന കാര്യത്തിൽ യുണൈറ്റഡിന് ഇപ്പോഴും സംശയങ്ങളുണ്ട്. ആ സ്ഥാനത്തേക്കാണ് എമിയെ പരിഗണിക്കുന്നത്.മെന്റിയും കെപയും ഉണ്ടെങ്കിലും ചെൽസിക്ക് അവരെ വിശ്വാസം പോരാ. അതുകൊണ്ടുതന്നെ എമിക്ക് വേണ്ടി ചെൽസിയും ശ്രമിക്കും. പ്രായമേറി വരുന്ന ഹ്യൂഗോ ലോറിസിന്റെ സ്ഥാനത്തേക്കാണ് ടോട്ടൻഹാമിന് ഇപ്പോൾ എമിയെ ആവശ്യമുള്ളത്. ഏതായാലും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എന്ത് സംഭവിക്കും എന്നുള്ളത് കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *