ബെസ്റ്റ് പുരസ്‌ക്കാരം,ഹൂലിയൻ ആൽവരസിന്റെ കാര്യത്തിൽ ഫിഫക്ക് അബദ്ധം പിണഞ്ഞു.

ഫിഫ ബെസ്റ്റ് പുരസ്കാര വേദിയിൽ ഒരു അർജന്റീന ആധിപത്യമാണ് നമുക്ക് കഴിഞ്ഞ ദിവസം കാണാൻ സാധിച്ചത്. അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയും പരിശീലകനായ ലയണൽ സ്കലോണിയും ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്സുമാണ് അവരവരുടെ കാറ്റഗറികളിലെ പുരസ്കാരങ്ങൾ സ്വന്തമാക്കിയത്.മാത്രമല്ല ഏറ്റവും മികച്ച ആരാധകർക്കുള്ള പുരസ്കാരവും അർജന്റൈൻ ഫാൻസ് തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്.

മറ്റൊരു അർജന്റീന സൂപ്പർതാരമായ ഹൂലിയൻ ആൽവരസും അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയിരുന്നു.അതായത് ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനമാണ് ഹൂലിയൻ ആൽവരസിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ലയണൽ മെസ്സി,കിലിയൻ എംബപ്പേ,കരിം ബെൻസിമ,ലൂക്ക മോഡ്രിച്ച്,ഏർലിംഗ് ഹാലന്റ്,സാഡിയോ മാനെ എന്നിവരാണ് യഥാക്രമം 1 മുതൽ 6 വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. ഇവർക്ക് പുറകിൽ ഏഴാമതായി കൊണ്ടാണ് ഹൂലിയൻ ആൽവരസ് ഫിനിഷ് ചെയ്തിട്ടുള്ളത്.

എന്നാൽ ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിടത്ത് തുടക്കത്തിൽ ഫിഫക്ക് ഒരു അബദ്ധം പറ്റിയിട്ടുണ്ട്. അതായത് ഹൂലിയൻ ആൽവരസിന്റെ രാജ്യമായിക്കൊണ്ട് ഫിഫ നൽകിയിരിക്കുന്നത് അർജന്റീന അല്ല.മറിച്ച് സ്പെയിൻ എന്നാണ്.ഇത് ഏവരിലും അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്. സ്ഥലത്തിന്റെ രാജ്യത്തിന്റെ കാര്യത്തിൽ ഫിഫക്ക് അബദ്ധം പിണഞ്ഞു എന്നുള്ളത് പ്രമുഖ അർജന്റീന മാധ്യമമായ Tyc സ്പോർട്സ് ഒക്കെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

17 പോയിന്റുകളാണ് ഹൂലിയൻ ആൽവരസിന് ഫിഫ ബെസ്റ്റിൽ ലഭിച്ചിട്ടുള്ളത്. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഒരു വോട്ട് ഹൂലിയൻ ആൽവരസിന് നൽകിയിട്ടുണ്ട്.കൂടാതെ സ്പാനിഷ് പരിശീലകനും ഒരു വോട്ട് ഈ അർജന്റീന താരത്തിന് നൽകിയിട്ടുണ്ട്. ഏതായാലും ലോകത്തെ ഏറ്റവും മികച്ച ഏഴാമത്തെ താരമായി മാറി എന്നുള്ളത് ആൽവരസിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു ബഹുമതി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *