ലോകത്തിന്റെ നെറുകയിൽ,വീണ്ടും ഫിഫ ബെസ്റ്റ് പുരസ്കാരം നേടി ലയണൽ മെസ്സി.

ലയണൽ മെസ്സിയുടെ കരിയറിലേക്ക് മറ്റൊരു പൊൻതൂവൽ കൂടിയാണ് ഇന്നലെ പാരീസിൽ വെച്ച് ചാർത്തപ്പെട്ടിട്ടുള്ളത്.ഒരിക്കൽ കൂടി ലയണൽ മെസ്സി ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കുകയായിരുന്നു. പാരീസിൽ വെച്ച് നടക്കപ്പെട്ട അവാർഡ് ദാന ചടങ്ങിലാണ് ലയണൽ മെസ്സി ഫിഫ ബെസ്റ്റ് പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ളത്.

കഴിഞ്ഞവർഷം മികച്ച പ്രകടനമാണ് മെസ്സി നടത്തിയിട്ടുള്ളത്.വേൾഡ് കപ്പ് കിരീടത്തിന് പുറമെ വേൾഡ് കപ്പിലെ ഗോൾഡൻ ബോളും മെസ്സി സ്വന്തമാക്കിയിരുന്നു.ആ പ്രകടനത്തിന് അർഹമായ അവാർഡ് തന്നെയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.കരിം ബെൻസിമ,കിലിയൻ എംബപ്പേ എന്നിവരെ പിന്തള്ളി കൊണ്ടാണ് മെസ്സി ഈ പുരസ്കാരം നേടിയിട്ടുള്ളത്.

ഇത് ഏഴാം തവണയാണ് മെസ്സി ഈ പുരസ്കാര ജേതാവ് ആകുന്നത്. ലോകത്തെ മറ്റൊരു ഫുട്ബോൾ താരവും ഏഴുതവണ ഈ പുരസ്കാരം കരസ്ഥമാക്കിയിട്ടില്ല. 2009ൽ ഫിഫ ബെസ്റ്റ് പുരസ്കാരം ആദ്യമായി നേടിയ മെസ്സി ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുകയാണ്. ലയണൽ മെസ്സിയാണ് പുരസ്കാരം നേടുക എന്നുള്ളത് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു.

ഏതായാലും മെസ്സിയെ സംബന്ധിച്ചിടത്തോളം ഈ പുരസ്കാരം നേടുക എന്നുള്ളത് പുതുമയുള്ള കാര്യമല്ല. ഈ വർഷത്തെ ബാലൺഡി’ഓർ പുരസ്കാരം കൂടി മെസ്സി സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *