ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീം ഏത്? പവർ റാങ്കിങ്.

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് വിരാമം ആയിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരൊറ്റ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കും വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. മാത്രമല്ല മറ്റൊരു വമ്പൻമാരായ പിഎസ്ജി പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ഏതായാലും രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ശേഷം മാത്രമേ അന്തിമവിധി നിർണയിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.

അതിനുമുമ്പ് ഗോൾ ഡോട്ട് കോം തങ്ങളുടെ ചാമ്പ്യൻസ് ലീഗ് പവർ റാങ്കിംഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത് വരുന്നത്. ലിവർപൂളിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്താൻ അവർക്ക് സാധിച്ചിരുന്നു. ഏതായാലും നമുക്ക് പവർ റാങ്കിംഗ് ഒന്ന് പരിശോധിക്കാം.

16-Eintracht Frankfurt
15-Club Brugge
14-Liverpool
13-RB Leipzig
12-Porto
11-Tottenham
10-Chelsea
9-AC Milan
8-inter
7-Borussia Dortmund
6-Benfica
5-Paris Saint-Germain
4-Bayern Munich
3-Manchester City
2-Napoli
1-Real madrid

ഇതാണ് ഇപ്പോൾ ഗോൾ പ്രസിദ്ധീകരിച്ചിട്ടുള്ള ചാമ്പ്യൻസ് ലീഗ് പവർ റാങ്കിംഗ്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ആരായിരിക്കും നേടുക? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കൂ.

Leave a Reply

Your email address will not be published. Required fields are marked *