ഇത് ലയണൽ മെസ്സിയുടെ വീടാണ് : ബാഴ്സയെ കുറിച്ചുള്ള റൂമറുകളിൽ പ്രതികരിച്ച് സാവി
സൂപ്പർ താരം ലയണൽ മെസ്സി ഇതുവരെ പിഎസ്ജിയുമായി പുതിയ കരാറിൽ ഒപ്പ് വെച്ചിട്ടില്ല.മാത്രമല്ല മെസ്സി കരാർ പുതുക്കുമോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ നിലനിൽക്കുകയാണ്.ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നുള്ള വാർത്തകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു. പക്ഷേ അതിലൊന്നും യാതൊരുവിധ പുരോഗതിയും ഇല്ല.
എന്നിരുന്നാലും മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമോ എന്നുള്ള കാര്യം ഇടയ്ക്കിടെ ബാഴ്സ പ്രസിഡന്റിനോടും ബാഴ്സ പരിശീലകനോടും ചോദിക്കപ്പെടുന്നതാണ്.ഒരിക്കൽക്കൂടി ഈ വിഷയത്തിൽ ബാഴ്സയുടെ പരിശീലകനായ സാവി പ്രതികരിച്ചിട്ടുണ്ട്. ലയണൽ മെസ്സിയുടെ വീടാണ് ബാഴ്സയെന്നും എപ്പോഴും അദ്ദേഹത്തിന് വേണ്ടി വാതിലുകൾ തുറന്നു കിടക്കും എന്നുമാണ് ഒരിക്കൽക്കൂടി സാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Xavi on Leo Messi: “Messi knows that Barcelona is his home and the doors are open, I said this many times”. 🚨🔵🔴🇦🇷 #FCB
— Fabrizio Romano (@FabrizioRomano) February 22, 2023
“He’s my friend — we are in permanent contact, a potential return will only depend on him. Leo is the best player in history, he'd always fit in”. pic.twitter.com/KU8SBymrYP
“ഞാൻ നേരത്തെ പറഞ്ഞ ഒരു കാര്യമുണ്ട്.ഇത് ലയണൽ മെസ്സിയുടെ വീടാണ്.അദ്ദേഹത്തിന് വേണ്ടി വാതിലുകൾ എപ്പോഴും തുറന്നു കിടക്കും. ഞങ്ങൾ സുഹൃത്തുക്കളാണ്.സ്ഥിരമായി ഞങ്ങൾ ഇപ്പോഴും സംസാരിക്കാറുണ്ട്.പക്ഷേ അദ്ദേഹത്തിന്റെ ഭാവി അദ്ദേഹത്തെ മാത്രം ആശ്രയിച്ചാണ് ഇരിക്കുന്നത്.ഇത് ലയണൽ മെസ്സിയുടെ വീടാണ് എന്നുള്ള കാര്യത്തിൽ ആർക്കും സംശയങ്ങൾ വേണ്ട. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായ മെസ്സി എപ്പോഴും അനുയോജ്യമാണ് ” ബാഴ്സ പരിശീലകൻ പറഞ്ഞു.
കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടി തിളങ്ങാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.പക്ഷേ ഈ സീസണിൽ അങ്ങനെയല്ല.മികച്ച പ്രകടനം അദ്ദേഹം ഇപ്പോൾ പുറത്തെടുക്കുന്നുണ്ട്.യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് നടത്തിയ താരങ്ങളിൽ ഒരാളാണ് മെസ്സി.