2026 വേൾഡ് കപ്പ് കളിക്കാൻ മെസ്സിക്ക് വേണ്ടതെന്ത്? സ്കലോണി വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും എന്നുള്ളത് ലയണൽ മെസ്സി തന്നെയായിരുന്നു പറഞ്ഞിരുന്നത്.അതുകൊണ്ടുതന്നെ മെസ്സിക്ക് വേൾഡ് കപ്പ് കിരീടം നേടാനുള്ള അവസാനത്തെ അവസരമായി കൊണ്ടായിരുന്നു ഖത്തർ വേൾഡ് കപ്പിനെ എല്ലാവരും പരിഗണിച്ചിരുന്നത്. കാലത്തിന്റെ കാവ്യനീതി എന്നോണം ലയണൽ മെസ്സി അർജന്റീനക്കൊപ്പം ആ വേൾഡ് കപ്പ് കിരീടത്തിൽ മുത്തമിടുകയും ചെയ്തു.

വരുന്ന വർഷം അമേരിക്കയിൽ വെച്ച് കോപ്പ അമേരിക്ക നടക്കുന്നുണ്ട്.അതിൽ മെസ്സി ഉണ്ടാവും എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. 2026 വേൾഡ് കപ്പിൽ മെസ്സി ഉണ്ടാകുമോ എന്നുള്ളതാണ് സംശയകരമായ കാര്യം.എന്നാൽ മെസ്സിയെ അദ്ദേഹത്തിന്റെ ശരീരം അനുവദിച്ചാൽ അദ്ദേഹം ഉണ്ടാവും എന്നുള്ള കാര്യം ഇപ്പോൾ അർജന്റീനയുടെ പരിശീലകനായ സ്കലോണി തുറന്നു പറഞ്ഞിട്ടുണ്ട്. മാത്രമല്ല മെസ്സിയെക്കുറിച്ച് മറ്റു ചില കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചു.സ്കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” അടുത്ത വേൾഡ് കപ്പിൽ കളിക്കണോ വേണ്ടയോ എന്നുള്ളത് ലയണൽ മെസ്സിയുടെ തീരുമാനമാണ്. ശാരീരികമായി അദ്ദേഹം നല്ല നിലയിൽ ആണെങ്കിൽ തീർച്ചയായും അദ്ദേഹം അടുത്ത വേൾഡ് കപ്പിന് ഉണ്ടാവും. ലയണൽ മെസ്സിയെ പോലെയൊരു താരം കൂടെയുണ്ടാവുക എന്നുള്ളത് എപ്പോഴും ഒരു അഡ്വാന്റ്റേജ് ആണ്. ഒരു മുൻ സഹതാരം എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം പരിശീലനം നടത്തുക എന്നുള്ളത് മനോഹരമായ കാര്യമാണ്.മറ്റുള്ള താരങ്ങൾ അദ്ദേഹത്തെ വീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നത് ഞാൻ കാണാറുണ്ട്. മികച്ച താരമാണ് മെസ്സി “സ്കലോണി പറഞ്ഞു.

കഴിഞ്ഞ വേൾഡ് കപ്പിൽ മികച്ച പ്രകടനമായിരുന്നു മെസ്സി പുറത്തെടുത്തിരുന്നത്.7 ഗോളുകൾ നേടാൻ കഴിഞ്ഞിരുന്നു. ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സി തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *