വീണ്ടും തോറ്റു,ബയേണിനെ യാൻ സോമ്മറെ വെച്ച് ട്രോളി മോൺഷെൻഗ്ലാഡ്ബാഷ്.
ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ബയേൺ മ്യൂണിക്കിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷ് ബയേണിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ അവരുടെ പ്രതിരോധനിര താരമായ ഡായോട്ട് ഉപമെക്കാനോ റെഡ് കാർഡ് വഴങ്ങിയിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ബയേണിന് തിരിച്ചടിയാവുകയായിരുന്നു.
ഏതൊക്കെ വമ്പൻ ടീമിനോട് വിജയിച്ചാലും മോൺഷൻഗ്ലാഡ്ബാഷിന് മുന്നിൽ മുട്ടിടിക്കുന്ന ഒരു ബയേണിനെയാണ് നമുക്ക് കാണാൻ സാധിക്കുക.മോൺഷെൻഗ്ലാഡ്ബാഷിനോട് അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ബയേണിന് സാധിച്ചിട്ടില്ല. മാത്രമല്ല എതിരില്ലാത്ത 5 ഗോളുകളുടെ ഒരു തോൽവിയും 2021-ൽ ഇവരോട് ബയേണിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിന്റോയിൽ മോൺഷെൻഗ്ലാഡ്ബാഷിന്റെ ഗോൾ കീപ്പറായ യാൻ സോമ്മറെ ബയേൺ സ്വന്തമാക്കിയിരുന്നു.എന്നാൽ യാൻ സോമ്മറുടെ അഭാവത്തിലും മോൺഷെൻഗ്ലാഡ്ബാഷ് ബയേണിനെ പരാജയപ്പെടുത്തുകയായിരുന്നു. ഇത് വെച്ചുകൊണ്ട് അവർ ഇപ്പോൾ ഇവർ സോഷ്യൽ മീഡിയയിലൂടെ ബയേണിനെ ട്രോളിയിട്ടുണ്ട്. അതായത് ബയേണിന്റെ ഡയറക്ടർ ആയ ഒലിവർ ഖാൻ ദേഷ്യം പ്രകടിപ്പിക്കുന്ന ഒരു ചിത്രമാണ് അവർ പങ്കു വെച്ചിട്ടുള്ളത്.
When you buy Sommer, but still can't beat Gladbach pic.twitter.com/0dU6htrMyz
— Gladbach (@borussia_en) February 18, 2023
അതിന്റെ ക്യാപ്ഷൻ ആയിക്കൊണ്ട് മോൺഷെൻഗ്ലാഡ്ബാഷ് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.” യാൻ സോമ്മറിനെ വാങ്ങിയിട്ട് പോലും നിങ്ങൾക്ക് മോൺഷെൻഗ്ലാഡ്ബാഷിനെ പരാജയപ്പെടുത്താൻ സാധിക്കുന്നില്ല ” എന്നായിരുന്നു അവർ കുറിച്ചിരുന്നത്.
പരാജയപ്പെട്ടെങ്കിലും ബയേൺ തന്നെ ജർമൻ ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത്. എന്നാൽ ഒരു മത്സരം കുറച്ചു കളിച്ച യൂണിയൻ ബെർലിൻ ഒരു പോയിന്റ് കുറവിൽ തൊട്ടു പിറകിൽ തന്നെയുണ്ട്.