റയൽ മാഡ്രിഡ് സ്ട്രൈക്കറെ ടീമിലെത്തിക്കാൻ ലെയ്സെസ്റ്റർ സിറ്റി
റയൽ മാഡ്രിഡിന്റെ സെർബിയൻ സ്ട്രൈക്കെർ ലൂക്ക ജോവിച്ചിനിപ്പോൾ അത്ര നല്ല കാലമല്ല. ഏറെ പ്രതീക്ഷകളോടെ റയലിലെത്തിയ താരത്തിന് ഒട്ടും തിളങ്ങാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. അത്കൊണ്ട് തന്നെ റയൽ മാഡ്രിഡ് താരത്തെ ലോണിലോ അല്ലാതെയോ കയ്യൊഴിഞ്ഞേക്കുമെന്ന വാർത്തകൾ പുറത്തേക്ക് വന്നു തുടങ്ങിയിട്ട് കുറച്ചധികം ദിവസങ്ങളായി. ഇപ്പോഴിതാ താരത്തിന് വേണ്ടി രംഗത്ത് വന്നിരിക്കുകയാണ് പ്രീമിയർ ലീഗ് ക്ലബായ ലെയ്സെസ്റ്റർ സിറ്റി. താരത്തിൽ താല്പര്യം പ്രകടിപ്പിച്ച് കൊണ്ട് റയലിനെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. സൂപ്പർ താരം ജാമി വാർഡിക്കൊപ്പം താരവും കൂടി ചേർന്നാൽ വരും സീസണുകളിൽ നല്ല മുന്നേറ്റങ്ങൾ നടത്താം എന്ന പ്രതീക്ഷയിലാണ് ലെയ്സെസ്റ്റർ. സിറ്റി പരിശീലകൻ ബ്രെണ്ടൻ റോജേഴ്സ് താരത്തിന്റെ പ്രകടനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ ഗോൾ സ്കോറിങ് ഫോം തിരികെയെടുക്കാൻ താരത്തിനാവുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഡെയിലി സ്റ്റാർ എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Luka Jovic has been linked with a £31m move away from Real Madrid to Leicester City.
— Leicester City FC (@FIRST4LCFC) July 9, 2020
The 22-year-old Serbian hasn’t really settled at Real, whilst a very fruitful 25 goals in 54 matches previous to that at Frankfurt made him one of the worlds hottest prospects. #LCFC pic.twitter.com/wdxzUsSefn
താരത്തിന് വേണ്ടി മുപ്പത്തിയൊന്ന് മില്യൺ പൗണ്ട് ആണ് ലെസ്റ്റർ ചിലവാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ റയൽ മാഡ്രിഡ് ഇതിന് സമ്മതം മൂളുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്തെന്നാൽ കഴിഞ്ഞ ട്രാൻസ്ഫറിൽ 54 മില്യൺ പൗണ്ട് എന്ന് പൊന്നുംവില കൊടുത്ത് വാങ്ങിയ താരത്തെ ഇത്രയും തുകക്ക് വിൽക്കാൻ റയൽ മാഡ്രിഡ് തയ്യാറായേക്കില്ല. ഫ്രാങ്ക്ഫർട്ടിൽ നിന്നും ക്ലബിലെത്തിയ താരം വളരെ മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ആകെ 25 മത്സരങ്ങൾ കളിച്ച താരത്തിന് കേവലം രണ്ട് ഗോളുകൾ മാത്രമേ നേടാനായുള്ളൂ. ലാലിഗയിൽ ഒസാസുന, ലെഗാനസ് എന്നീ ടീമുകൾക്കെതിരെയായിരുന്നു ഗോൾ. കോപ്പ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് എന്നിവയിൽ ഒന്നും തന്നെ താരത്തിന് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. അതേ സമയം താരത്തെ ക്ലബിൽ എത്തിക്കാൻ ആഴ്സണലും എസി മിലാനും താല്പര്യം പ്രകടിപ്പിച്ചിരുന്നു. ജോവിച്ചിനെ ലോണിൽ അയക്കാനാവും റയൽ മാഡ്രിഡ് ഏറ്റവും കൂടുതൽ താല്പര്യപ്പെടുക.
Leicester make £31m move for Madrid flop Jovic to form partnership with Vardy https://t.co/B2hFGUZmGE
— Sun Sport (@SunSport) July 10, 2020