അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്: മുൻ റയൽ സൂപ്പർ താരത്തെക്കുറിച്ച് റോഡ്രിഗോ
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോ ക്ലബ്ബ് വിട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് കാസമിറോ ചേക്കേറിയത്. അവിടെയും തന്റെ മികച്ച പ്രകടനം തുടരാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. മാത്രമല്ല മറ്റൊരു ബ്രസീലിയൻ താരമായ മാഴ്സെലോയും കഴിഞ്ഞ സമ്മറിൽ ക്ലബ്ബ് വിട്ടിരുന്നു.
ഇപ്പോഴിതാ ഈ താരങ്ങളെ കുറിച്ച് റയൽ മാഡ്രിഡിന്റെ മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോ സംസാരിച്ചിട്ടുണ്ട്. രണ്ടുപേരെയും ഞങ്ങൾ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് എന്നാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്. 2 താരങ്ങളും തങ്ങളെ നല്ല രൂപത്തിൽ സഹായിച്ചിരുന്നുവെന്നും റോഡ്രിഗോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🎙️| Rodrygo: “Casemiro was important to us. He always helped us on & off the pitch. We are young, we need a lot of things, & he was always there for us, like Marcelo. We miss them a lot.” @JBirlanga pic.twitter.com/jlFEhmoINO
— Madrid Zone (@theMadridZone) February 14, 2023
” എല്ലാ കാര്യങ്ങളിലും ഞങ്ങൾ കാസമിറോയെ മിസ് ചെയ്യുന്നുണ്ട്. കാരണം അദ്ദേഹം ഞങ്ങളെ എപ്പോഴും വളരെയധികം സഹായിക്കുമായിരുന്നു. കളത്തിനകത്തും പുറത്തും അദ്ദേഹം വലിയ സഹായമായിരുന്നു. ഞങ്ങൾ യുവതാരങ്ങൾ ആയതിനാൽ ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് ആവശ്യമുണ്ടായിരുന്നു.അതെല്ലാം അദ്ദേഹം നിറവേറ്റി തരുമായിരുന്നു. കാരണം ഒരുപാട് കാലം റയലിൽ ഉള്ള പരിചയസമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു.കൂടാതെ മാഴ്സെലോയെയും ഞങ്ങൾ മിസ്സ് ചെയ്യുന്നുണ്ട്. രണ്ടുപേരും ഞങ്ങളെ വളരെയധികം സഹായിച്ചിരുന്നു “റോഡ്രിഗോ പറഞ്ഞു.
നിലവിൽ ഗ്രീക്ക് ക്ലബ്ബായ ഒളിമ്പ്യാക്കോസിന് വേണ്ടിയാണ് മാഴ്സെലോ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഈ സീസണിലും മികച്ച പ്രകടനമാണ് റോഡ്രിഗോ പുറത്തെടുക്കുന്നത്.ലാലിഗയിൽ അദ്ദേഹം നാലു ഗോളുകളും 5 അസിസ്റ്റുകളും പൂർത്തിയാക്കി കഴിഞ്ഞു.