ബയേണിനോടും തോറ്റു,പിഎസ്ജി കൂടുതൽ പ്രതിസന്ധിയിലേക്ക്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിലും ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജിയേ ബയേൺ പരാജയപ്പെടുത്തിയത്.കിങ്സ്‌ലി കോമൻ നേടിയ ഗോളാണ് ബയേണിന് വിജയം സമ്മാനിച്ചിട്ടുള്ളത്.
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ മെസ്സിയും നെയ്മറുമൊക്കെ ഉണ്ടായിരുന്നു എന്നുള്ളത് പോലും പിഎസ്ജിക്ക് ഗുണം ചെയ്തിരുന്നില്ല.ആദ്യ പകുതിയിൽ ആർക്കും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. രണ്ടാം പകുതിയിലാണ് അൽഫോൻസോ ഡേവിസിന്റെ അസിസ്റ്റിൽ നിന്ന് കോമാന്റെ ഗോൾ പിറന്നത്.പിന്നീട് മറുപടി നൽകാൻ പിഎസ്ജിക്ക് സാധിക്കാതെ പോവുകയായിരുന്നു. തുടർച്ചയായ മൂന്നാം തോൽവിയാണ് ഇപ്പോൾ പിഎസ്ജി വഴങ്ങുന്നത്.നേരത്തെ കോപ ഡി ഫ്രാൻസിലും ലീഗ് വണ്ണിലും പിഎസ്ജി പരാജയപ്പെട്ടിരുന്നു.
PSG have lost three games in a row 😳
— GOAL News (@GoalNews) February 14, 2023
ഇനി ലീഗ് വണ്ണിൽ അടുത്ത മത്സരം പിഎസ്ജി കളിക്കുക വരുന്ന പത്തൊമ്പതാം തീയതിയാണ്.ലില്ലിയാണ് പിഎസ്ജിയുടെ എതിരാളികൾ. മാർച്ച് ഒമ്പതാം തീയതിയാണ് പിഎസ്ജിയും ബയേണും രണ്ടാം പാദ മത്സരത്തിൽ ഏറ്റുമുട്ടുക. അതേസമയം ഇന്നലെ നടന്ന മറ്റൊരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എസി മിലാൻ സ്പർസിനെ പരാജയപ്പെടുത്തിയിട്ടുണ്ട്.ബ്രാഹിം ഡയസിന്റെ ഗോളാണ് മിലാന് വിജയം സമ്മാനിച്ചത്.