എൻസോക്ക് ഒരു മാറ്റവുമില്ല, വീണ്ടും തകർപ്പൻ പ്രകടനം!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ചെൽസിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.വെസ്റ്റ്‌ഹാമായിരുന്നു ചെൽസിയെ സമനിലയിൽ തളച്ചത്.ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിൽ ചെൽസിയുടെ ഗോൾ നേടിയത് ജാവോ ഫെലിക്സാണ്.എൻസോ ഫെർണാണ്ടസായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയത്. ചെൽസിലെ തന്റെ ആദ്യത്തെ അസിസ്റ്റാണ് എൻസോ കരസ്ഥമാക്കിയിട്ടുള്ളത്. അരങ്ങേറ്റ മത്സരത്തെ പോലെത്തന്നെ ഈ മത്സരത്തിലും തകർപ്പൻ പ്രകടനമാണ് ഈ അർജന്റീന സൂപ്പർതാരം പുറത്തെടുത്തിട്ടുള്ളത്.

ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ പാസുകൾ പൂർത്തിയാക്കിയിട്ടുള്ള താരം എൻസോ ആണ്,ഏറ്റവും കൂടുതൽ ബോൾ റിക്കവറി നടത്തിയിട്ടുള്ള താരവും ഏറ്റവും കൂടുതൽ ടാക്കിളുകൾ നടത്തിയിട്ടുള്ള താരവും എൻസോ ഫെർണാണ്ടസ് തന്നെയാണ്. മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതും ഈ അർജന്റീനക്കാരൻ തന്നെയാണ്.

താരത്തിന്റെ പ്രകടനത്തിന്റെ കണക്കുകൾ സ്‌ക്വാക്ക പുറത്ത് വിട്ടിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം.

109 touches,84 passes completed (most),7 possession won (joint-most),4 duels won,3 tackles made,2 interceptions,2 shots,1 assist ഇതാണ് എൻസോയുടെ ഇന്നലത്തെ പ്രകടനം.

ഏതായാലും തനിക്ക് ലഭിച്ച വിലയോട് നീതി പുലർത്തുന്ന പ്രകടനമാണ് ഇപ്പോൾ അദ്ദേഹം ചെൽസിയിൽ പുറത്തെടുക്കുന്നത്. പക്ഷേ മത്സരത്തിൽ വിജയിക്കാൻ സാധിക്കാതെ പോയത് മാത്രമാണ് നിരാശ നൽകുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *