ഫിഫ ബെസ്റ്റ് പ്ലെയർ : മൂന്ന് നോമിനികളെ പ്രഖ്യാപിച്ചു!

കഴിഞ്ഞ വർഷത്തെ ഫുട്ബോള ലോകത്ത് ഏറ്റവും മികച്ച താരം ആരാണ് എന്നറിയാൻ വേണ്ടി നൽകുന്ന ഫിഫ ബെസ്റ്റ് മെൻസ് പ്ലെയർക്കുള്ള പുരസ്കാര പട്ടിക പ്രഖ്യാപിച്ചു. 3 പേരുടെ ചുരുക്കപ്പട്ടികയാണ് ഒരല്പം മുമ്പ് ഫിഫ പുറത്തുവിട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം ഏറ്റവും മികച്ച പ്രകടനം നടത്തിയ മൂന്നു താരങ്ങൾ തന്നെയാണ് സ്ഥാനം നേടിയിട്ടുള്ളത്.

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കിയ കരീം ബെൻസിമ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗും ലാലിഗയും നേടിയ താരമാണ് ഇദ്ദേഹം. തകർപ്പൻ പ്രകടനമായിരുന്നു കഴിഞ്ഞവർഷം അദ്ദേഹം നടത്തിയിരുന്നത്.

മറ്റൊരു താരം കിലിയൻ എംബപ്പേയാണ്.പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിനു പുറമേ വേൾഡ് കപ്പിലും മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു. 8 ഗോളുകൾ നേടിക്കൊണ്ട് ഗോൾഡൻ ബൂട്ട് പുരസ്കാരം എംബപ്പേയായിരുന്നു സ്വന്തമാക്കിയിരുന്നത്.

ലയണൽ മെസ്സിയാണ് മറ്റൊരു താരം. വേൾഡ് കപ്പിൽ അർജന്റീനക്കൊപ്പം കിരീടം നേടിയ മെസ്സി തന്നെയായിരുന്നു വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരം. മെസ്സിക്ക് തന്നെയാണ് ഈ തവണ കൂടുതൽ പുരസ്കാര സാധ്യത കൽപ്പിക്കപ്പെടുന്നത്. ഈ മാസം ഇരുപത്തിയേഴാം തീയതിയാണ് വിജയിയെ പ്രഖ്യാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *