മാഞ്ചസ്റ്റർ സിറ്റിയെ കാത്തിരിക്കുന്ന ശിക്ഷകൾ എന്തൊക്കെ? സാധ്യതകൾ ഇതാ!

കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത പുറത്തേക്ക് വന്നത്. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി FFP നിയമങ്ങൾ ലംഘിച്ചതായി കൊണ്ട് പ്രീമിയർ ലീഗ് കണ്ടെത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരു സ്വതന്ത്ര കമ്മീഷനെ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് അന്വേഷണങ്ങൾ നടത്താൻ പ്രീമിയർ ലീഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

2009 മുതൽ 2018 വരെയുള്ള കാലയളവിൽ ഗുരുതരമായ നിയമലംഘനം സിറ്റി നടത്തി എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. നൂറോളം FFP നിയമങ്ങളാണ് ഈ കാലയളവിൽ സിറ്റി ലംഘിച്ചിരിക്കുന്നത്.മൂന്ന് തവണ ഈ കാലയളവിൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുണ്ട് എന്നുള്ള കാര്യം മറക്കാൻ പാടില്ല.

യഥാർത്ഥ കണക്കുകൾ അവതരിപ്പിച്ചില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട നിയമലംഘനം.വരുമാനം എത്രയാണ്,എത്ര ചെലവഴിച്ചു എന്നുള്ള കണക്കുകളൊക്കെ ഈ കാലയളവിൽ തെറ്റായാണ് സിറ്റി ധരിപ്പിച്ചിട്ടുള്ളത്. ഏതായാലും എന്തൊക്കെ ശിക്ഷ നടപടികളാണ് സിറ്റിയെ കാത്തിരിക്കുന്നത് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.ആ സാധ്യതകൾ ഇങ്ങനെയാണ്.

1- ലീഗ് മത്സരങ്ങൾ കളിക്കുന്നതിൽ നിന്നും ക്ലബ്ബിന് വിലക്ക് വന്നേക്കാം.

2- ലീഗിലെ പോയിന്റുകൾ വെട്ടിക്കുറച്ചേക്കാം.

3- ലീഗ് മത്സരങ്ങൾ വീണ്ടും കളിക്കാൻ ബോർഡിനോട് ശുപാർശ ചെയ്തേക്കാം.

4- വലിയ രൂപത്തിലുള്ള ഫൈൻ ചുമത്താം.

5- താരങ്ങളുടെ രജിസ്ട്രേഷൻ നിരസിക്കുകയോ റദ്ദാക്കുകയോ ചെയ്യാം.

6-സ്ഥിരമായി പുറത്താക്കുക വരെ ചെയ്യാം.

7- കമ്മീഷന് അനുയോജ്യമാണ് എന്ന് തോന്നുന്ന മറ്റു നടപടികളും എടുക്കാം.

ഇത്രയധികം ശിക്ഷ നടപടികൾ വേണമെങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്ക് നേരിടേണ്ടി വന്നേക്കാം. ഏതായാലും വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *