മൂന്നാമത്തെ ഗോൾ കൂട്ടുന്നില്ലെന്ന് ക്ലോപ്,ട്രോളി വിട്ട് വോൾവ്സ്!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ലിവർപൂളിന് നാണംകെട്ട തോൽവി വഴങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വോൾവ്സ് ലിവർപൂളിന് പരാജയപ്പെടുത്തിയത്.റൂബൻ നെവസ്,ഡോസൻ എന്നിവർക്ക് പുറമേ മാറ്റിപിന്റെ സെൽഫ് ഗോൾ കൂടിയാണ് വോൾവ്സിന് ഈയൊരു തകർപ്പൻ വിജയം സമ്മാനിച്ചിട്ടുള്ളത്.

എന്നാൽ മത്സരശേഷം ലിവർപൂളിന്റെ പരിശീലകനായ ക്ലോപ് ഒരു വ്യത്യസ്തമായ പ്രസ്താവന നടത്തിയിരുന്നു. അതായത് മത്സരത്തിൽ തങ്ങൾ വഴങ്ങിയ മൂന്നാമത്തെ ഗോൾ താൻ കൂട്ടുന്നില്ല എന്നായിരുന്നു ലിവർപൂൾ പരിശീലകൻ പറഞ്ഞിരുന്നത്. രണ്ടാം പകുതിയിൽ ആകെ അവർ നൽകിയ ഏക പാസിലൂടെയാണ് അവർ ഗോൾ നേടിയതെന്നും അതുകൊണ്ടാണ് താൻ അത് പരിഗണിക്കാത്തത് എന്നുമായിരുന്നു ക്ലോപിന്റെ വിശദീകരണം.സെക്കൻഡ് ഹാഫില്‍ തങ്ങളാണ് മികച്ച പ്രകടനം നടത്തിയത് എന്നാണ് ക്ലോപ് ഉദ്ദേശിച്ചിട്ടുള്ളത്.

എന്നാൽ ഇതിനെ ട്രോളി കൊണ്ട് ഇപ്പോൾ വോൾവ്സ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. അതായത് മത്സരശേഷം വോൾവ്സ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ ഫുൾടൈം പോസ്റ്റ് ഇട്ടിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു എന്നായിരുന്നു പോസ്റ്റ്.ക്ലോപിന്റെ ഈ പ്രസ്താവനക്ക് ശേഷം അവർ അത് തിരുത്തുകയായിരുന്നു. എന്തെന്നാൽ പിന്നീട് തങ്ങൾ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത് എന്നുള്ള ഒരു പോസ്റ്റ് അവർ പങ്കുവെച്ചിട്ടുണ്ട്.സ്കോർഷീറ്റിൽ നിന്നും മൂന്നാമത്തെ ഗോൾ നേടിയ നെവസിന്റെ പേര് ആ പോസ്റ്റിൽ അവർ വെട്ടി മാറ്റിയിട്ടുണ്ട്. മാത്രമല്ല റൂബൻ നെവസ് നിരാശയോടെ തലയിൽ കൈവച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് അവർ അതിനോടൊപ്പം പങ്കുവെച്ചിട്ടുള്ളത്.

അതായത് മൂന്നാമത്തെ ഗോൾ താൻ പരിഗണിക്കുന്നില്ല എന്ന ക്ലോപിന്റെ പ്രസ്താവനയെ പരിഹസിച്ചു വിടുകയാണ് ഇതിലൂടെ വോൾവ്സ്‌ ചെയ്തിട്ടുള്ളത്.വോൾ വ്സിന്റെ ഈ ട്രോൾ സോഷ്യൽ മീഡിയയിൽ വളരെ എളുപ്പത്തിൽ തന്നെ വൈറലാവുകയും ചെയ്തു.നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്ത് മാത്രമാണ് ലിവർപൂൾ ഉള്ളത്. ഒന്നാം സ്ഥാനക്കാരുമായി 21 പോയിന്റിന്റെ അകലമാണ് ലിവർപൂളിന് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *